വായു മലിനീകരണം മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നു; ഞെട്ടിക്കുന്ന പഠനം 

JUNE 9, 2025, 3:29 AM

വായു മലിനീകരണം വലിയ രീതിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു പാരിസ്ഥിതിക പ്രശ്നമാണ്. ചിലതരം ക്യാൻസറുകളുടെയും ശ്വാസകോശ സംബന്ധമായ രോ​​ഗങ്ങളും ഇത് കാരണം ഉണ്ടാകും എന്ന് നമുക്ക് അറിയാവുന്ന കാര്യം ആണ്. എന്നാൽ ഇപ്പോൾ ഇത് സംബന്ധിച്ച് ഞെട്ടിക്കുന്ന ഒരു പഠനം ആണ് പുറത്ത് വന്നിരിക്കുന്നത്.

വായു മലിനീകരണം ​ഗ​ർഭകാല ആരോ​ഗ്യത്തെും ബാധിക്കുന്നു എന്നും ഇത് മാസം തികയാതെയുള്ള പ്രസവ സാധ്യത വർദ്ധിപ്പിക്കുമെന്നുമാണ് പുതിയ പഠനം. വായു മലിനീകരണം ഗർഭിണികൾക്കും ​ഗർഭപിണ്ഡത്തിനും ദോഷകരമാകും എന്നും ഗർഭകാലത്ത് സൂക്ഷ്മ കണികകൾ, നൈട്രജൻ ഡൈ ഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ് തുടങ്ങിയ മലിനീകരണ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് നിരവധി പ്രതികൂല ഫലങ്ങൾക്ക് കാരണമാകും എന്നും പഠനത്തിൽ പറയുന്നു.

അതേസമയം ഗർഭിണികളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വായു മലിനീകരണം മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് ഭാരം കുറയുക, വളർച്ചാ പ്രശ്നങ്ങൾ തുടങ്ങിയ സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും ​ഗവേഷകർ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam