കീവ്: അമേരിക്കന്‍ സാങ്കേതിക കമ്പനികളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരുത്തും ഉക്രെയ്‌ന്റെ യുദ്ധക്കളത്തിലെ പ്രായോഗിക പരിചയവും ഒന്നിച്ചാല്‍ ലോകത്തെ മാറ്റിമറിക്കാന്‍ സാധിക്കുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. സിലിക്കണ്‍ വാലിലിയിലെ പ്രതിരോധ സ്റ്റാര്‍ട്ടപ്പുകളോട് ഉക്രെയ്‌നുമായി കൈകോര്‍ക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സിബിഎസ് ന്യൂസിന്റെ 'ഫേസ് ദി നേഷന്‍' പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'അമേരിക്കന്‍ സാങ്കേതിക കമ്പനികളുടെ പക്കല്‍ ഞങ്ങള്‍ക്ക് ഇല്ലാത്ത പല തരം അത്യാധുനിക എഐ സാങ്കേതികവിദ്യകളുണ്ട്. അതേസമയം യുദ്ധക്കളത്തില്‍ ഞങ്ങള്‍ നേടിയെടുത്ത വിലമതിക്കാനാവാത്ത പരിചയ സമ്പത്ത് അവരുടെ പക്കലില്ല. ഈ കൂട്ടായ്മ ലോകത്തിലെ ഏറ്റവും ശക്തമായ ഒന്നായി മാറും.'- സെലന്‍സ്‌കി പറഞ്ഞു.
ഡ്രോണ്‍ പോരാട്ടത്തിലെ ഉക്രെയ്ന്‍ മാതൃക
റഷ്യയുടെ പൂര്‍ണ തോതിലുള്ള അധിനിവേശം ആരംഭിച്ച് നാല് വര്‍ഷം പിന്നിടുമ്പോഴും, കുറഞ്ഞ ചിലവില്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഡ്രോണ്‍-പ്രതിരോധ സാങ്കേതിക വിദ്യകളിലൂടെയാണ് ഉക്രെയ്ന്‍ പ്രതിരോധ നിര തീര്‍ക്കുന്നത്. ഇത് ആഗോള പ്രതിരോധ മേഖലയെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
അടുത്തിടെ മോസ്‌കോയ്ക്ക് സമീപം ആക്രമണം നടത്താന്‍ ഉക്രെയ്ന്‍ സ്വന്തമായി നിര്‍മ്മിച്ച മൂന്ന് തരം ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. റഷ്യ സുരക്ഷിതമെന്ന് കരുതിയ മേഖലകളില്‍പ്പോലും പ്രഹരമേല്‍പ്പിക്കാന്‍ ശേഷിയുള്ള ഫിക്‌സഡ്-വിംഗ് മധ്യദൂര ഡ്രോണുകള്‍ ഉക്രെയ്ന്‍ വികസിപ്പിച്ചിട്ടുണ്ട്. ഡ്രോണ്‍ യൂണിറ്റുകള്‍ നിരന്തരം സ്ഥാനം മാറേണ്ടതിന്റെ ആവശ്യകതയും, കമാന്‍ഡ് സെന്ററുകള്‍ ഭൂഗര്‍ഭ ബങ്കറുകളിലേക്ക് മാറ്റേണ്ടതിന്റെ പ്രാധാന്യവും ഉക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് പഠിച്ചുകഴിഞ്ഞു.
സിലിക്കണ്‍ വാലിയുടെ പ്രതിരോധ കുതിപ്പും ഉക്രെയ്‌നും
യു.എസ് പ്രതിരോധ വകുപ്പിന്റെ സ്വയംഭരണ യുദ്ധ സാങ്കേതിക വിദ്യകളോടുള്ള താല്പര്യം സിലിക്കണ്‍ വാലിയിലെ ഡിഫന്‍സ്-ടെക് വ്യവസായത്തിന് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്.
ഒക്യുലസ് വിആര്‍ ഹെഡ്സെറ്റിന്റെ നിര്‍മ്മാതാവായ പാമര്‍ ലക്കി നേതൃത്വം നല്‍കുന്ന 'ആന്‍ഡുറില്‍' പോലുള്ള കമ്പനികള്‍ പൈലറ്റില്ലാ ആയുധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി കോടിക്കണക്കിന് ഡോളറാണ് സമാഹരിക്കുന്നത്. ഈ പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിച്ചു വിജയിപ്പിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട യുദ്ധഭൂമിയായി ഉക്രെയ്ന്‍ മാറിക്കഴിഞ്ഞു.
ടെസ്റ്റ് ഇന്‍ ഉക്രെയ്ന്‍
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഉക്രെയ്ന്‍ സര്‍ക്കാരിന്റെ ഈ പദ്ധതി വഴി നൂറുകണക്കിന് അന്താരാഷ്ട്ര കമ്പനികളാണ് തങ്ങളുടെ ഡ്രോണുകള്‍, കൗണ്ടര്‍-ഡ്രോണ്‍ സംവിധാനങ്ങള്‍, എഐ ടൂളുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, റോബോട്ടുകള്‍ എന്നിവ യുദ്ധമുഖത്ത് പരീക്ഷിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളത്. ഈ ബന്ധം കൂടുതല്‍ ശക്തമാക്കണമെന്നും ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങാതെ എത്രയും വേഗം പ്രായോഗിക നടപടികളിലേക്ക് കടക്കണമെന്നുമാണ് സിലിക്കണ്‍ വാലിയോട് സെലന്‍സ്‌കിയുടെ ശക്തമായ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
