കീവ്: സമാധാന കരാര്‍ സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജറീദ് കഷ്‌നര്‍ എന്നിവരുമായി ഫോണില്‍ ചര്‍ച്ച നടത്തിയെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.
സമാധാനം കൈവരിക്കുന്നതിന് യുഎസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഉക്രെയ്ന്‍ പ്രതിജ്ഞാബദ്ധമാണ്. യു.എസുമായുള്ള ചര്‍ച്ചകളുടെ അടുത്ത ഘട്ടത്തെ ക്കുറിച്ചും അതിന്റെ രൂപത്തെക്കുറിച്ചും ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും ഫോണിലൂടെ ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. സമാധാനം, സുരക്ഷ, പുനര്‍നിര്‍മ്മാണം എന്നിവയ്ക്കുള്ള നിര്‍ണായക നടപടികള്‍ ഉള്‍പ്പെടെ എല്ലാം പ്രായോഗികമായിരിക്കണം എന്നതാണ് തങ്ങളുടെ രീതിയെന്നും സെലെന്‍സ്‌കി പറഞ്ഞു.
സ്റ്റീവ് വിറ്റ്‌കോഫ്, ജറീദ് കഷ്‌നര്‍ എന്നിവരുമായി ഉക്രെയ്ന്‍ ദേശീയ സുരക്ഷ കൗണ്‍സിലിന്റെ സെക്രട്ടറി റസ്റ്റം ഉമെറോവ് ഈ ആഴ്ച മിയാമിയില്‍ രണ്ടു തവണ ചര്‍ച്ച നടത്തിയിരുന്നു. ഉക്രെയ്നെ സുസ്ഥിരവും നീതിയുക്തവുമായ സമാധാനത്തിലേക്ക് നയിക്കുന്ന വിശ്വസനീയമായ ഒരു പാത തുറക്കുന്നതിനുള്ള ചര്‍ച്ചകള്‍ എന്നാണ് ഇരുപക്ഷവും ഈ ചര്‍ച്ചകളെ കുറിച്ച് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
