അമേരിക്കയിലെ LNG (ദ്രവീകൃത പ്രകൃതിവാതകം) വിതരണ കമ്പനിയായ വെൻച്വർ ഗ്ലോബൽ സ്പെയിനിലെ എണ്ണ–വാതക കമ്പനിയായ റെപ്സോൾ നൽകിയ അർബിട്രേഷൻ കേസിൽ വിജയം നേടിയതായി അറിയിച്ചു.
ഇരു കമ്പനികൾക്കും ഇടയിൽ 20 വർഷത്തേക്കുള്ള ഒരു ദീർഘകാല കരാർ ഉണ്ടായിരുന്നു.ഈ കരാർ പ്രകാരം, ലൂയിസിയാനയിലെ Calcasieu Pass പദ്ധതിയിൽ നിന്ന് വെന്റുർ ഗ്ലോബൽ റെപ്‌സോളിന് LNG നൽകണം.
എന്നാൽ, ആദ്യം LNG വിതരണം ചെയ്യുന്നതിൽ താമസം വന്നതിനെത്തുടർന്ന്, വെൻച്വർ ഗ്ലോബൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് റെപ്സോൾ അർബിട്രേഷൻ കോടതിയെ സമീപിക്കുകയായിരുന്നു.
അർബിട്രേഷൻ ട്രൈബ്യൂണൽ കേസ് പരിശോധിച്ച ശേഷം, വെൻച്വർ ഗ്ലോബലിന്റെ വാദങ്ങൾ ശരിയാണെന്ന് കണ്ടെത്തി. കോടതി റെപ്‌സോളിന്റെ ആരോപണങ്ങൾ അംഗീകരിച്ചില്ല. ഇതോടെ കേസ് വെൻച്വർ ഗ്ലോബലിന്റെ പക്ഷത്ത് വിധിച്ചു
ഇതുപോലെയുള്ള മറ്റൊരു കേസിൽ, ഒക്ടോബർ 9-ന് BP, വെൻച്വർ ഗ്ലോബലിനെതിരെ വിജയം നേടിയിരുന്നു.ആ കേസ് ICC (ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സ്) കോടതിയിലാണ് നടന്നത്. എങ്കിലും ഇപ്പോഴത്തെ വിധി BP കേസിൽ നിന്നു പൂർണ്ണമായും വ്യത്യസ്തമാണ്.
വെൻച്വർ ഗ്ലോബലിനെതിരെ ഇതുവരെ മൂന്ന് അർബിട്രേഷൻ കേസുകൾ ഫയൽ ചെയ്തിരുന്നു. Shell കമ്പനി നൽകിയ കേസിൽ വെൻച്വർ ഗ്ലോബൽ ജയിച്ചു. Repsol നൽകിയ കേസിൽ വെൻച്വർ ഗ്ലോബൽ ജയിച്ചു. BP നൽകിയ കേസിൽ വെൻച്വർ ഗ്ലോബൽ ജയിച്ചു തോറ്റു.
മൂന്ന് കേസുകളിൽ രണ്ടിൽ കമ്പനി വിജയിച്ചത് കൊണ്ട് തന്നെ ഓഹരി വിലയിൽ വൻ കുതിപ്പ് ആണ് രേഖപ്പെടുത്തിയത്. ഈ നിയമവിജയം കമ്പനി ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ, പോസ്റ്റ്-മാർക്കറ്റ് വ്യാപാരത്തിൽ ഓഹരി വില 17% വരെ ഉയർന്നു. ബുധനാഴ്ച സാധാരണ വ്യാപാരത്തിൽ തന്നെ ഓഹരി 7% ഉയർന്നിരുന്നു.
“ദീർഘകാല കരാറിലെ എല്ലാ വ്യവസ്ഥകളും ഞങ്ങൾ പാലിച്ചിട്ടുണ്ട് എന്നും ബാക്കി വരുന്ന കേസുകളിലും വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ട് എന്നുമാണ് Venture Global-ന്റെ വിശദീകരണം. കേസുമായി ബന്ധപ്പെട്ട നിയമ ചെലവുകൾ Venture Global-ന് നൽകണം എന്നാണ് കോടതി വിധി. Repsol ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
