ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം. നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ലോകമെമ്പാടുമുള്ള നൂറിലധികം പ്രതിനിധികൾ ഇറങ്ങിപ്പോയി. അറബ്, മുസ്ലീം, ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.
നെതന്യാഹുവിന്റെ അനുയായികൾ ഉച്ചത്തിൽ കൈയടിച്ചും മിനിറ്റുകളോളം എഴുന്നേറ്റു നിന്നുകൊണ്ടും ഇറങ്ങിപ്പോക്കിലെ ഗൗരവം കുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസും നെതന്യാഹുവിനൊപ്പം ചേർന്നു.
എല്ലാ മനുഷ്യരാശിയുടെയും പ്രയോജനത്തിനായി പുരോഗതിയുടെയും, ചാതുര്യത്തിന്റെയും, നവീകരണത്തിന്റെയും ഒരു ദീപമായി ഇസ്രായേൽ മാറാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് നെതന്യാഹു പ്രസംഗം അവസാനിപ്പിച്ചത്.
''ഒക്ടോബർ 7 ന്, ഇസ്രായേലിന്റെ ശത്രുക്കൾ ആ വെളിച്ചം കെടുത്താൻ ശ്രമിച്ചു. ഇസ്രായേലിന്റെ ദൃഢനിശ്ചയവും ഇസ്രായേലിന്റെ ശക്തിയും മുമ്പത്തേക്കാൾ കൂടുതൽ തിളക്കത്തോടെ ജ്വലിച്ചു, ദൈവത്തിന്റെ സഹായത്തോടെ, ആ ശക്തിയും ആ ദൃഢനിശ്ചയവും നമ്മെ വേഗത്തിലുള്ള വിജയത്തിലേക്ക്, സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഉജ്ജ്വലമായ ഭാവിയിലേക്ക് നയിക്കും," അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്