ജറുസലേം: ഗാസയിലെ പത്തിൽ ഒരാൾക്ക് ഗുരുതരമായ പോഷകാഹാരക്കുറവുണ്ടെന്ന് പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി (UNRWA).
ഐക്യരാഷ്‌ട്ര സംഘടനയുടെ പാലസ്‌തീൻ അഭയാർഥി ഏജൻസി യുഎൻആർഡബ്ല്യുഎ ഗാസയിലെ ക്ലിനിക്കുകളിൽ 2024 ജനുവരി മുതൽ അഞ്ചു വയസ്സിന് താഴെയുള്ള 2.40 ലക്ഷം കുട്ടികളെ പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്.
വെടിനിർത്തലിൽ ഇനിയും കാലതാമസം വരുത്തുന്നത് കൂടുതൽ മരണങ്ങൾക്ക് കാരണമാകും. മരുന്ന്, പോഷകാഹാരം, ശുചിത്വ വിതരണങ്ങൾ, ഇന്ധനം എന്നിവയെല്ലാം അതിവേഗം തീർന്നുവരികയാണ്.
ഇസ്രായേലിന്റെയും യുഎസിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന ഭക്ഷ്യ വിതരണ കേന്ദ്രത്തിൽ ഇതുവരെ 870-ലധികം പാലസ്തീനികൾ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഭക്ഷണം, ശുചിത്വ സാമഗ്രികൾ, മരുന്ന്, മെഡിക്കൽ സാമഗ്രികൾ എന്നിവയുമായി 6,000-ത്തിലധികം ട്രക്കുകൾ ഗാസയ്ക്ക് പുറത്ത് കാത്തിരിക്കുകയാണ്. പാലസ്‌തീൻ അമ്മമാർക്ക് പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നതിനാൽ മുലപ്പാൽ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ലെന്ന് പാലസ്‌തീൻ ഓസ്‌ട്രേലിയൻ ന്യൂസിലാൻഡ് മെഡിക്കൽ അസോസിയേഷന്റെ നഴ്‌സ് ആൻഡി ക്ലാർക്ക് വോൺ ബുധനാഴ്‌ച അൽ ജസീറയോട് പറഞ്ഞു..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്