അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഉക്രെയ്‌നിൽ താൽക്കാലിക വെടിനിർത്തൽ വേണമെന്ന തന്റെ മുൻ ആവശ്യം ഉപേക്ഷിച്ച്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ “സ്ഥിരമായ സമാധാന കരാർ” (peace deal) നിർദ്ദേശത്തെ പിന്തുണച്ചിരിക്കുകയാണ്. എന്നാൽ ചില യൂറോപ്യൻ നേതാക്കൾ ആദ്യം ഒരു താൽക്കാലിക വെടിനിർത്തൽ വേണമെന്ന് ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ യുക്രെയ്‌നും അവരുടെ യൂറോപ്യൻ കൂട്ടാളികളും “ശാന്തി” ആഗ്രഹിക്കുന്നുണ്ടെങ്കിലും റഷ്യ ആവശ്യപ്പെടുന്ന രീതിയിൽ ഒരു സ്ഥിര സമാധാന കരാർ ഉണ്ടാക്കാൻ പോകുന്നതിലൂടെ “ഒരു രാജ്യം സൈനിക ബലംകൊണ്ട് തന്റെ ആഗ്രഹം നടപ്പാക്കാൻ പാടില്ല” എന്ന അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വം തന്നെ തള്ളിക്കളയുന്നതായിരിക്കും എന്നാണ് വിദഗ്‌ധർ വ്യക്തമാക്കുന്നത്. അതിനാൽ യൂറോപ്യൻ രാജ്യങ്ങൾക്കും അത് അപകടകരമാണ് — കാരണം അവർ തന്നെയാണ് റഷ്യയുടെ അടുത്ത ലക്ഷ്യം ആകാൻ സാധ്യതയുള്ളത്.
വെടിനിർത്തലും സമാധാന കരാറും തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം
യുദ്ധവിരാമം
സമാധാന കരാർ
റഷ്യ–ട്രംപ്–ഉക്രെയ്ൻ നിലപാടുകൾ എന്തൊക്കെയെന്ന് നോക്കാം
പുടിന്റെ സമാധാന കരാറിൽ പറയുന്നത് അനുസരിച്ചു യുക്രെയ്ൻ ഡോണെത്സ്ക്, ലുഹാൻസ്ക് മുഴുവനായി വിട്ടുകൊടുക്കണം എന്ന ആവശ്യവും, ഭാവിയിൽ നാറ്റോയിൽ അംഗമാകാൻ പാടില്ല എന്ന വ്യവസ്ഥയും ഉണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇതൊക്കെ അന്താരാഷ്ട്ര നിയമപ്രകാരം ഇരട്ട നിയമലംഘനമാണ് – (1) ബലംകൊണ്ട് കരാർ നടപ്പാക്കുന്നത് കൊണ്ടും, (2) കരാറിലെ ഉള്ളടക്കം കൊണ്ടും ഇത് തെറ്റാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
യുക്രെയ്ൻ ഭരണഘടന അനുസരിച്ച്, രാജ്യത്തിന്റെ അതിർത്തി മാറ്റണമെങ്കിൽ ജനവിധി (referendum) നടത്തണം. എന്നാൽ ജനങ്ങളുടെ ഭൂരിപക്ഷവും റഷ്യൻ നിയന്ത്രണം അംഗീകരിക്കാൻ തയ്യാറല്ലെന്ന് പഠനങ്ങൾ കാണിക്കുന്നു. അതിനാൽ പ്രസിഡണ്ട് സെലൻസ്കിക്കും ഭൂമി വിട്ടുകൊടുക്കാൻ കഴിയില്ല.
അതുപോലെ യുക്രെയിനും റഷ്യയോട് വിശ്വാസ പ്രശ്‌നം ഉണ്ട്. റഷ്യ കഴിഞ്ഞ 10 വർഷത്തിലേറെയായി ഉക്രെയ്‌നിനെതിരെ ആക്രമണം തുടരുന്നതും പലപ്പോഴും തെറ്റായ വാഗ്ദാനങ്ങൾ നൽകി, പിന്നിലൂടെ ആക്രമണ ലക്ഷ്യങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നതും ഇതിന് കാരണമാണ്. അതിനാൽ “റഷ്യയെ വിശ്വസിക്കാൻ യുക്തിപൂർവ്വമായ കാരണമൊന്നുമില്ല” എന്ന് അന്താരാഷ്ട്ര നിയമ വിദഗ്ധർ പറയുന്നു.
എന്നാൽ യൂറോപ്യൻ നേതാക്കൾ ആദ്യം വെടിനിർത്തൽ വേണം, അതിന് ശേഷം മാത്രമേ ട്രംപ്–സെലൻസ്കി–പുടിൻ തമ്മിൽ ഉയർന്നതല യോഗം നടക്കാവൂ എന്ന അഭിപ്രായത്തിൽ ആണ്. വെടിനിർത്തൽ നടക്കിലെങ്കിൽ, നിലവിലെ ഫ്രണ്ട് ലൈൻ അതിർത്തിയായി താൽക്കാലികമാക്കി നിലനിർത്തും. പക്ഷേ അത് സ്ഥിരം അംഗീകാരം ആവാനിടയില്ല. അതുമാത്രമല്ല ഉക്രെയ്‌ന്റെ ലക്ഷ്യം തങ്ങളുടെ മുഴുവൻ ഭൂമിയും തിരിച്ചുപിടിക്കൽ തന്നെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
