ലണ്ടന്‍: നൂറുകണക്കിന് ജൂതന്മാരെ കൊല്ലാന്‍ യുകെയില്‍ ഗൂഢാലോചന നടത്തിയ കേസില്‍ രണ്ട് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തിനെതിരെ കൂട്ട വെടിവയ്പ്പ് ആസൂത്രണം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആരാണെന്ന് കണ്ടെത്തിയെന്ന് സ്‌കൈ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
മുന്‍കാല ഭീകരാക്രമണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മാരകമായ തോക്ക് ആക്രമണം ആസൂത്രണം ചെയ്തതിന് 38 കാരനായ വാലിദ് സാദൗയിയും 52 കാരനായ അമര്‍ ഹുസൈനുമാണ് ചൊവ്വാഴ്ച ശിക്ഷിക്കപ്പെട്ടത്.
ജൂതന്മാരെ കൊല്ലാന്‍ ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച ഇസ്ലാമിക് തീവ്രവാദികളാണ് ഇവരെന്ന് പൊലീസും പ്രോസിക്യൂട്ടര്‍മാരും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
