അറ്റ്‌ലാന്റ്: തുര്‍ക്കിയുടെ സൈനിക കാര്‍ഗോ വിമാനം ജോര്‍ജിയയില്‍ തകര്‍ന്ന് വീണു. അസര്‍ബൈജാനില്‍ നിന്ന് പറന്നുയര്‍ന്ന സി130 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 20 യാത്രക്കാര്‍ ഉണ്ടായിരുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പറന്നുയര്‍ന്ന വിമാനം ആകാശത്ത് വട്ടമിട്ട് കറങ്ങുന്നതും പിന്നാലെ കറുത്ത പുകയോടെ തകര്‍ന്നു വീഴുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനം തകര്‍ന്ന് വീണ സ്ഥലത്ത് വിമാനാവശിഷ്ടങ്ങള്‍ കത്തിക്കൊണ്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
