അങ്കാറ: ഐസിസ് ഭീകരരെന്ന് സംശയിക്കുന്ന 115 പേര്‍ തുര്‍ക്കിയില്‍ അറസ്റ്റില്‍. അവധിക്കാലത്ത് മുസ്ലീങ്ങളല്ലാത്തവര്‍ക്കെതിരെ ആക്രമണം നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. രാജ്യത്തുടനീളം സാധ്യതയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വ്യാപകമായ ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു. ഓപ്പറേഷന്റെ ഭാഗമായാണ് അറസ്റ്റ്.
പുതുവത്സര ഒത്തുചേരലുകളും ക്രൈസ്തവരുടെ ചടങ്ങുകളും ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി ഇസ്താംബുള്‍ ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു. 124 സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തിരിച്ചറിഞ്ഞവരില്‍ ഭൂരിഭാഗവും അറസ്റ്റിലായെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ശേഷിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
സമീപ വര്‍ഷങ്ങളില്‍ ഐസിസ് സ്ലീപ്പര്‍ സെല്ലുകള്‍ക്കെതിരെ തുര്‍ക്കി നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് അംഗങ്ങളുടെ അറസ്റ്റുകള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മുന്‍കരുതല്‍ നടപടികള്‍ മേഖലയിലെ നിലവിലുള്ള സുരക്ഷാ ആശങ്കകളെയും വര്‍ഷാവസാന അവധിക്കാലത്ത് പൗരന്മാരുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെയും എടുത്തുകാണിക്കുന്ന നടപടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
