ന്യൂഡല്‍ഹി: ജപ്പാനില്‍ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂമിക്കടിയില്‍ 30 കിലോമീറ്റര്‍ ആഴത്തിലാണ് ഇതിന്റെ പ്രഭവ കേന്ദ്രം.
ഇവയാട്ടെ കടലില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് മൂന്നടി വരെ ഉയരത്തില്‍ സുനാമിക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രാദേശിക സമയം വൈകുന്നേരം അഞ്ചോയോടെയാണ് ഭൂകമ്പം ഉണ്ടായത്. എപ്പോള്‍ വേണമെങ്കിലും വലിയ തിരമാല ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
തീരപ്രദേശങ്ങളില്‍ സുനാമിക്ക് സമാനമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
