കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ഉന്നത യുഎസ് സൈനിക ഉദ്യേഗസ്ഥര്‍ ഉക്രെയ്നില്‍. ഉക്രെയ്ന്‍ പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോയുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് ആര്‍മി സെക്രട്ടറി ഡാന്‍ ഡാന്‍ ഡ്രിസ്‌കോള്‍, പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും ചര്‍ച്ച നടത്തും.
സമാധാന കരാറിന് വഴങ്ങാത്തതില്‍ റഷ്യയോടും ഉക്രെയ്നോടും പ്രസിഡന്റ് ട്രംപ് നിരാശനാണെന്നും അദ്ദേഹത്തിന്റെ സംഘം വിശദമായ ഒരു സമാധാന പദ്ധതിക്കായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ യുഎസും റഷ്യയും ഒരു പുതിയ ഉടമ്പടി തയാറാക്കിയിട്ടുണ്ടെന്നും, പ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നതും സൈനിക ശേഷി ഗണ്യമായി കുറയ്ക്കുന്നതും ഉള്‍പ്പെടെ ഉക്രെയ്നില്‍ നിന്ന് വലിയ വിട്ടുവീഴ്ചകള്‍ ഇത് ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണ് പദ്ധതി തയാറാക്കിയതെന്നും യുദ്ധം അവസാനിപ്പിക്കാന്‍ സ്വീകാര്യമായ വ്യവസ്ഥകളെക്കുറിച്ച് ഇരു രാജ്യങ്ങളുടെയും അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നതായും ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ ബിബിസിയോട് സ്ഥിരീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
