മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലു വയസ്സുകാരി ജസാ ഹയറയാണ് മരിച്ചത്. ഒമാനിലെ ആദം-ഹൈമ പാതയിലാണ് ദാരുണമായ അപകടം ഉണ്ടായത്.
ചുഴലിക്കാറ്റിൽപ്പെട്ട് കുട്ടി സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് വാഹനത്തിൽ നിന്നും പെൺകുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
കുട്ടി കുടുംബത്തോടൊപ്പം സലാലയിൽ നിന്നും മടങ്ങിവരവേ ആദമിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകൾ നിസ്സാരമാണ് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്