പാരീസ്: സൗത്ത് ആഫ്രിക്കയുടെ ഫ്രാന്‍സിലെ നയതന്ത്ര പ്രതിനിധിയെ പാരീസിലെ ഹോട്ടലിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അംബാസഡറായ എന്‍കോസിനാതി എമ്മാനുവല്‍ മതെത്വ(58)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഹയാത് റീജെന്‍സി ഹോട്ടലിന് പുറത്ത് ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടലിലെ 22-ാം നിലയില്‍ മതെത്വ മുറിയെടുത്തിരുന്നു. ഈ മുറിയുടെ വാതില്‍ ബലം പ്രയോഗിച്ച് തുറന്ന നിലയിലാണുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.
മതെത്വയെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. മതെത്വയില്‍ നിന്ന് ആശങ്കാജനകമായ ഒരു ടെക്സ്റ്റ് മെസേജ് ലഭിച്ചതിന് പിന്നാലെയാണ് ഭാര്യ പരാതി നല്‍കിയതെന്ന് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മതെത്വ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക സൂചന. 2023ലാണ് അദ്ദേഹം ഫ്രാന്‍സിലെ അംബാസഡറായി നിയമിതനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്