റിയാദ്: സൗദി അറേബ്യയില്‍ നിലവിലുള്ള സ്വര്‍ണ ഖനികളോട് ചേര്‍ന്ന് സുപ്രധാന സ്വര്‍ണ നിക്ഷേപം കണ്ടെത്തി. മക്ക മേഖലയിലെ മന്‍സൂറ, മസാറ സ്വര്‍ണ ഖനികളോട് ചേര്‍ന്നാണ് പുതിയ സ്വര്‍ണ നിക്ഷേപ സ്ഥലങ്ങള്‍ കണ്ടെത്തിയത്. സൗദി മൈനിംഗ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.
2022 ല്‍ ആരംഭിച്ച പര്യവേക്ഷണ പരിപാടിയിലെ ആദ്യത്തെ കണ്ടെത്തലാണിതെന്നാണ് വിവരം. നിലവില്‍ ഇരു ഖനികള്‍ക്കും ചുറ്റുമുളള പര്യവേഷണം കമ്പനി തുടരുകയാണ്. മന്‍സൂറ, മസാറ ഖനികള്‍ക്ക് തെക്ക് 100 കിലോമീറ്റര്‍ നീളത്തിലും അല്‍ഉറൂഖിന് തെക്ക് ഒന്നിലേറെ സ്ഥലങ്ങളിലുമാണ് കമ്പനി പര്യവേഷണം നടത്തിയത്. 125 കിലോമീറ്റര്‍ നീളത്തിലാണ് നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തെ പ്രധാന സ്വര്‍ണ ഖനികളായ മന്‍സൂറയിലും മസാറയിലും പ്രതിവര്‍ഷം രണ്ടരലക്ഷം ഔണ്‍സാണ് ഉത്പാദന ശേഷി. ജിദ്ദ നഗരത്തിന് 460 കിലോമീറ്റര്‍ കിഴക്ക് മക്ക മേഖലയിലെ അല്‍ഖുര്‍മ ഗവര്‍ണറേറ്റ് പരിധിയിലാണ് ഈ ഖനികള്‍ സ്ഥിതി ചെയ്യുന്നത്.
നല്ല വിസ്തൃതിയിലും ആഴത്തിലും സ്വര്‍ണ നിക്ഷേപമുണ്ടെന്ന് കമ്പനി വ്യക്തമാക്കി. കൂടുതല്‍ ഖനനനത്തിലൂടെ ഖനിയുടെ ആയുസ് നീട്ടാനാകുമെന്നും കമ്പനിക്ക് പ്രതീക്ഷയുണ്ട്. സൗദിയുടെ സമ്പദ് വ്യവസ്ഥയിലും ഇത് പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രധാന സ്വര്‍ണ വലയമായി സൗദി അറേബ്യ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്