ഷഹബാസ് ഷെരീഫിന്റെ ഭരണം പാകിസ്ഥാന് സമ്മാനിച്ചത് പുതിയ റെക്കോര്‍ഡ്

OCTOBER 26, 2025, 2:05 PM

ഇസ്ലാമബാദ്: പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഭരണം പാകിസ്ഥാന് സമ്മാനിച്ചത് പുതിയ റെക്കോര്‍ഡ്. പൊതുകടത്തിലും ദാരിദ്ര്യത്തിലുമാണ്  രാജ്യം റെക്കോര്‍ഡിട്ടിരിക്കുന്നത്. പാകിസ്ഥാന്റെ പൊതുകടം 287 ബില്യണ്‍ യുഎസ് ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 13 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

പാക് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ 2025 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് കടം-ജിഡിപി അനുപാതം 70 ശതമാനമായി വര്‍ധിച്ചു. ആഭ്യന്തര കടം വര്‍ഷം തോറും 15 ശതമാനം വര്‍ധിച്ച് 54.5 ട്രില്യണ്‍ രൂപയിലെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ നല്ലൊരു പങ്കും എഡിബി, ലോക ബാങ്ക് വായ്പകളാണ്.

പാകിസ്ഥാന്റെ മൊത്തം വിദേശ കടത്തിന്റെ 84 ശതമാനവും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. 6.18 ബില്യണ്‍ ഡോളര്‍ കടമുള്ള പഞ്ചാബാണ് പ്രവിശ്യകളില്‍ ഏറ്റവും വലിയ കടക്കാരന്‍. 4.67 ബില്യണ്‍ ഡോളറുമായി സിന്ധാണ് രണ്ടാം സ്ഥാനത്ത്. ഖൈബര്‍ പഖ്തൂണ്‍ഖ്വയുടെ കടം 2.77 ബില്യണ്‍ ഡോളറാണ്. അതേസമയം ബലൂചിസ്ഥാന് 371 മില്യണ്‍ ഡോളറാണ് കടം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam