2014 ൽ 239 പേരുമായി അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസിന്റെ ബോയിംഗ് 777 വിമാനമായ MH370 നായി തിരച്ചിൽ പുനരാരംഭിക്കും. ഡിസംബർ 30 ന് തിരച്ചിൽ ആരംഭിക്കും.
തിരച്ചിൽ 55 ദിവസം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ തിരച്ചിൽ പുനരാരംഭിച്ചെങ്കിലും മോശം കാലാവസ്ഥയെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു.
ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്ക് പറക്കുകയായിരുന്ന വിമാനം 2014 ൽ അപ്രത്യക്ഷമായി. വ്യോമയാന അപകടങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ ഒന്നായിരുന്നു MH370 ന്റെ തിരോധാനം.
അതിനുശേഷം, വിമാനത്തിനായി നിരവധി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇത്തവണ, ഓഷ്യൻ ഇൻഫിനിറ്റി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ.
ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ അടിത്തട്ടിൽ നടത്തുന്ന പരിശോധനയിൽ കാര്യമായ അവശിഷ്ടങ്ങൾ കണ്ടെത്തുകയാണെങ്കിൽ 70 മില്യൺ ഡോളറാണ് കമ്പനിയ്ക്ക് നൽകുക.
2014 മാർച്ച് 8നാണ് ടേക്ക് ഓഫിന് 8 മിനിറ്റുകൾക്ക് ശേഷം വിമാനവുമായുള്ള ആശയവിനിമയം ഇല്ലാതായത്. വിമാനത്തിന്‍റെ ചില ഭാഗങ്ങൾ റീയൂണിയൻ ഐലൻഡ്, റ്റാൻസാനിയ, മൌറീഷ്യസ്, മഡഗാസ്കർ, മൊസാമ്പിക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ഇന്ത്യൻ മഹാസമുദ്രതീരത്തും അടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നുവെങ്കിലും ബ്ലാക് ബോക്സ് അടക്കം നിർണായകമായ ഒരു ഭാഗവും ഇതുവരെ കണ്ടെത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
