ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ ഇന്ത്യ സന്ദര്‍ശനത്തോടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് സ്‌കോച്ച് വിസ്‌കി. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) സ്‌കോച്ച് വിസ്‌കി വ്യവസായമാണ് ശ്രദ്ധാ കേന്ദ്രം. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ സ്‌കോച്ച് വിസ്‌കി വ്യവസായം പ്രതിവര്‍ഷം 190 ദശലക്ഷം പൗണ്ട് വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തുന്നത്.
സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍ അംഗങ്ങളും നിര്‍മ്മാതാക്കളും സ്റ്റാര്‍മറിന്റെ വ്യാപാര ദൗത്യത്തിന്റെ ഭാഗമാണെന്ന് ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കി. പ്രതിവര്‍ഷം ഇന്ത്യയിലേക്ക് ഏകദേശം ഒരു ബില്യണ്‍ പൗണ്ട് മൂല്യമുള്ള സ്‌കോച്ച് വിസ്‌കി വ്യാപാരം നടക്കുമെന്നും 1,000ത്തിലധികം പുതിയ യുകെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഡൗണിങ് സ്ട്രീറ്റ് പ്രസ്താവനയില്‍ പറയുന്നു.
യു.കെ പ്രധാനമന്ത്രി സ്റ്റാര്‍മറിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ മന്ത്രിമാരുമായും ഇന്ത്യയിലെ സംരംഭകരുമായും കൂടിക്കാഴ്ചകള്‍ നടത്തുമെന്നും യുകെയ്ക്ക് പ്രയോജനം ലഭിക്കുന്ന ഉഭയകക്ഷി വ്യാപാരവും നയതന്ത്ര ബന്ധങ്ങളും കൂടുതല്‍ ആഴത്തിലാക്കുമെന്നും ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്