ഇസ്രായേൽ ഫുട്‌ബോളിനെ വിലയ്ക്കണമെന്നാവശ്യപ്പെട്ട്‌ യുവേഫക്ക് കത്തെഴുതി നിയമവിദഗ്ധർ

OCTOBER 4, 2025, 3:32 AM

ന്യൂയോർക്ക്: ഗാസയിലെ വംശഹത്യയുടെ പേരിൽ ഇസ്രായേൽ  ഫുട്ബോൾ നിരോധിക്കണമെന്ന് 30-ലധികം നിയമ വിദഗ്ധർ ആവശ്യപ്പെട്ടു. യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിന് അയച്ച കത്തിൽ, ഇസ്രായേലിനെതിരായ വിലക്ക് അടിയന്തരമായി പരിഗണിക്കണമെന്ന് നിയമ വിദഗ്ധർ ആവശ്യപ്പെട്ടു. 

ലെംകിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെനോസൈഡ് പ്രിവൻഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എലിസ വോൺ ജോഡൻ-ഫോർജും യുഎൻ വിദഗ്ധരും അന്താരാഷ്ട്ര നിയമത്തിലെ വിദഗ്ധരും ചേർന്നാണ് കത്ത് അയച്ചത്. 

ഇസ്രായേൽ പലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുന്നുവെന്ന് പ്രസ്താവിക്കുന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടും കത്തിൽ ഉദ്ധരിക്കുന്നുണ്ട്. ഗാസയിലെ കായിക വിനോദങ്ങൾക്ക് ഇസ്രായേൽ വരുത്തുന്ന നാശനഷ്ടങ്ങളും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

vachakam
vachakam
vachakam

വംശഹത്യ ഉൾപ്പെടെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങള്‍ നടക്കുമ്പോള്‍ അതില്‍ യുവേഫ പങ്കാളിയാകരുതെന്നും വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. അതേസമയം ഇസ്രായേലിനെ എല്ലാ കായിക ഇനങ്ങളില്‍ നിന്നും വിലക്കണമെന്ന് സ്പാനിഷ് സ്‌പോര്‍ട്‌സ് മന്ത്രി പിലാര്‍ അലെഗ്രിയയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam