അമേരിക്കൻ കമ്പനി ഫ്ലെക്സ്ജെറ്റിന് സൗദിയിൽ അനുമതി

DECEMBER 2, 2025, 8:41 AM

റിയാദ്: പ്രമുഖ അമേരിക്കൻ കമ്പനിയായ ഫ്ലെക്സ്ജെറ്റിന് സൗദിയിൽ ആഭ്യന്തര പ്രൈവറ്റ് വിമാന സർവീസുകൾ നടത്തുന്നതിനുള്ള വിദേശ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചു.

ഇതോടെ സൗദിയിൽ ഇത്തരം അനുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പ്രൈവറ്റ് ഏവിയേഷൻ കമ്പനിയായി ഫ്ലെക്സ്ജെറ്റ് മാറി.

സൗദിയിലെ ബിസിനസ്, ടൂറിസം, ആഡംബര വിനോദസഞ്ചാര മേഖലകൾക്ക് ഫ്ലെക്സ്ജെറ്റിന്റെ പ്രവർത്തനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

 2025 മെയ് 1 മുതൽ വിദേശ പ്രൈവറ്റ് എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർക്ക് സൗദിയിൽ ഓൺ-ഡിമാൻഡ് ഫ്ലൈറ്റുകൾ നടത്താമെന്ന് GACA നേരത്തെ തീരുമാനിച്ചിരുന്നു.

സിവിൽ ഏവിയേഷൻ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളിൽ നിഷ്കർഷിച്ച എല്ലാ സുരക്ഷാ-നിയമ മാനദണ്ഡങ്ങളും ഫ്ലെക്സ്ജെറ്റ് പാലിച്ചതിന് ശേഷമാണ് സർട്ടിഫിക്കറ്റ് അനുവദിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam