ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനയ് തകയ്ചി; 15 ന് ചുമതലയേല്‍ക്കും

OCTOBER 4, 2025, 7:19 PM

ടോക്കിയോ: ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി 64 കാരിയായ സനയ് തകയ്ചി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള പ്രധാനമന്ത്രി ഷിഗേറു ഇഷിബ രാജിവച്ച ഒഴിവിലേക്കാണ് ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സനയ് തകയ്ചിയെ തിരഞ്ഞെടുത്തത്. 

പാര്‍ട്ടിയിലെ തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ പ്രതിനിധിയായ തകയ്ചി 15ന് ചുമതലയേല്‍ക്കും. യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ 'ജപ്പാന്‍ തിരിച്ചെത്തി' എന്ന സന്ദേശം പ്രചരിപ്പിക്കുമെന്നും തകയ്ചി പറഞ്ഞു. 

1993 മുതല്‍ പാര്‍ലമെന്റംഗമായ തകയ്ചി പലതവണ മന്ത്രിയും ആയിട്ടുണ്ട്. ബ്രിട്ടനില്‍ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറെ ഹീറോ ആയി കാണുന്ന തകയ്ചി 'ജപ്പാനിലെ താച്ചര്‍' എന്നാണറിയപ്പെടുന്നത്. സാമ്പത്തിക മേഖലയിലെ മാന്ദ്യവും വിലക്കയറ്റവും മൂലം ഉണ്ടായ ജനരോഷത്തെ പുതിയ നേതാവിലൂടെ മറികടക്കാനാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ലക്ഷ്യമിടുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam