മോസ്‌കോ: റഷ്യന്‍ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വ്യോമയാന കമ്പനിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അഞ്ച് മരണം. കെഎ-226 (Ka226) വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് റിപ്പബ്ലിക്കിലെ അച്ചി-സു ഗ്രാമത്തിന് സമീപം തകര്‍ന്നുവീണത്. പറക്കുന്നതിനിടെ തീപിടിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ വാല്‍ ഒടിഞ്ഞ് നിലത്തേക്ക് വീഴുന്നതും ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഒരു വീടിന്റെ മുറ്റത്തേയ്ക്കാണ് വിമാനം തകര്‍ന്നുവീണത്. കാസ്പിയന്‍ കടലിനടുത്തുള്ള ഒരു കടല്‍ത്തീരത്ത് വിമാനം ഇടിച്ചിറക്കി അടിയന്തര ലാന്‍ഡിങിന് പൈലറ്റ് ശ്രമിച്ചെങ്കിലും ഹെലികോപ്റ്ററിന്റെ വാല്‍ ഒടിഞ്ഞതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ ഏകദേശം 80 ചതുരശ്ര മീറ്ററോളം പടര്‍ന്ന തീ രക്ഷാപ്രവര്‍ത്തകരെത്തിയാണ് അണച്ചത്. മൂന്ന് യാത്രക്കാരെയും പൈലറ്റിനെയും അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തെങ്കിലും അഞ്ച് പേരും പിന്നീട് മരണപ്പെട്ടതായി ഡാഗെസ്താന്‍ ആരോഗ്യ മന്ത്രി യാരോസ്ലാവ് ഗ്ലാസോവ് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
