കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം: കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു; 155 പേര്‍ക്ക് പരിക്ക്

JULY 31, 2025, 7:02 PM

കീവ്: ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ 6 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. 16 കുട്ടികളടക്കം 155 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.   കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ശ്രമം നടക്കുകയാണ്. 

നഗരത്തില്‍ 27 ഇടങ്ങളിലായി നടന്ന ആക്രമണത്തില്‍ പാര്‍പ്പിട സമുച്ചയങ്ങളും സ്‌കൂളുകളും ആശുപത്രികളും തകര്‍ന്നു. റഷ്യ 309 ഡ്രോണുകളും 8 ക്രൂയിസ് മിസൈലുകളും തൊടുത്തുവിട്ടതായി ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഓഗസ്റ്റ് എട്ടിനകം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ വ്‌ളാഡിമിര്‍ പുടിന്‍ തയാറായില്ലെങ്കില്‍ മോസ്‌കോ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

ഇതിനിടെ ഉക്രെയ്‌നിലെ അഴിമതി വിരുദ്ധ ഏജന്‍സികളുടെ സ്വതന്ത്രാധികാരം വെട്ടിച്ചുരുക്കാനുള്ള പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കിയുടെ ശ്രമത്തിനെതിരെയുള്ള ജനകീയ പ്രതിഷേധം ഫലം കണ്ടു. ഏജന്‍സികളുടെ സ്വാതന്ത്ര്യം പുനസ്ഥാപിച്ചുകൊണ്ടുള്ള പുതിയ ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam