കീവ്: റഷ്യ-ഉക്രെയ്ന്‍ സമാധാന പദ്ധതിയുടെ 28 പോയിന്റ് കരാറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി എന്‍ബിസി റിപ്പോര്‍ട്ട്. കരാറില്‍ തീരുമാനം ആയാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടല്‍.
റഷ്യന്‍ പ്രതിനിധി കിറില്‍ ദിമിത്രിയേവും ഉക്രെയ്ന്‍ ഉദ്യോഗസ്ഥരും കരാര്‍ സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചുവെന്നാണ് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിന്റെ 20 പോയിന്റ് ഗാസ സമാധാന പദ്ധതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അമേരിക്കയുടെ നിര്‍ദ്ദേശം എന്നാണ് സൂചന. കരാറിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ എന്‍ബിസി തയ്യാറായിട്ടില്ല.
ബുധനാഴ്ച രാവിലെ യുഎസ് പ്രതിനിധികള്‍ കീവിലെത്തിയിരുന്നു. സൈനിക തന്ത്രത്തെയും സാങ്കേതിക വിദ്യയെയും കുറിച്ച് ചര്‍ച്ച ചെയ്യുക, സ്തംഭിച്ച സമാധാന ചര്‍ച്ചകളില്‍ തീരുമാനമുണ്ടാക്കുക എന്നതാണ് യുഎസ് പ്രതിനിധികളുടെ ലക്ഷ്യമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
