കീവ്: ഉക്രെയ്ൻ തലസ്ഥാനമായ കീവ് നഗരത്തിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം. 12 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ആശുപത്രികളും ഫാക്ടറികളും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ തകർന്നു.
റഷ്യൻ സൈന്യം കീവ് നഗരത്തിൽ 595 ഡ്രോണുകളും 38 മിസൈലുകളും പ്രയോഗിച്ചതായും മിക്ക ഡ്രോണുകളും മിസൈലുകളും വെടിവച്ചിട്ടതായും ഉക്രെയ്ൻ അവകാശപ്പെട്ടു.
പോളണ്ട് വ്യോമാതിർത്തി അടച്ചു. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ധന വാങ്ങലുകൾ നിർത്തി റഷ്യയെ ഒറ്റപ്പെടുത്താൻ ഉക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കി മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ഞായറാഴ്ച പുലർച്ചെ റഷ്യ കിവിൽ 600 ലധികം ഡ്രോണുകൾ വർഷിച്ചു. മൂന്ന് വർഷത്തിലേറെ നീണ്ട റഷ്യൻ അധിനിവേശത്തിനിടെയുണ്ടായ ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു ഇത്.
സോളോമ്യാൻസ്‌കി ജില്ലയിലെ അഞ്ച് നിലകളുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടം ഭാഗികമായി തകർന്നതായും തീപിടിച്ചതായും മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.
രാജ്യത്തുടനീളം നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 70 പേർക്കെങ്കിലും പരിക്കേറ്റതായി ഉക്രെയ്ൻ ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെൻകോ ടെലിഗ്രാമിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്