ദുബായ് ടാക്സി നിരക്ക് വർധിപ്പിച്ചു

OCTOBER 22, 2025, 8:20 AM

യുഎഇ: സ്മാർട്ട് ആപ്പുകൾ വഴി ബുക്ക് ചെയ്യുന്ന ടാക്സി യാത്രകൾക്കുള്ള പുതിയ നിരക്കുകൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. മിനിമം ടാക്സി നിരക്ക് 12 ദിർഹത്തിൽ നിന്ന് 13 ദിർഹമായി ഉയർത്തി. കൂടാതെ, ആഴ്ചയിലെ ദിവസത്തിനനുസരിച്ച് വ്യത്യാസപ്പെടുന്ന പുതിയ പീക്ക് ഹവർ  നിരക്കുകളും ബുക്കിംഗ് ഫീസും അവതരിപ്പിച്ചു.

2025 ഒക്ടോബർ 22 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. പുതിയ നിരക്ക് അനുസരിച്ച്, ഏറ്റവും കുറഞ്ഞ ടാക്സി നിരക്ക് 12 ദിർഹത്തിൽ നിന്ന് 13 ദിർഹമായി വർദ്ധിപ്പിച്ചു. ഈ നിരക്ക് വർദ്ധനവ് പ്രധാനമായും സ്മാർട്ട് ടാക്സി സേവനങ്ങളെയാണ് ബാധിക്കുന്നത്. കൂടാതെ, പീക്ക് ഹവർ നിരക്കുകളും ബുക്കിംഗ് ഫീസും ആഴ്ചയിലെ ദിവസത്തിനനുസരിച്ച് വ്യത്യാസപ്പെടും.

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ 8 മണി വരെയുമാണ് പീക്ക് ഹവറുകളായി കണക്കാക്കുന്നത്. ഈ സമയങ്ങളിൽ യാത്ര ചെയ്യുന്നവർ യാത്രയുടെ തുടക്കത്തിൽ ദൂരം പരിഗണിക്കാതെ 5 ദിർഹം ഫ്ലാറ്റ്ഫാൾ നൽകേണ്ടതുണ്ട്. ഇതുകൂടാതെ 7.5 ദിർഹം പീക്ക് ഹവർ സർചാർജും നൽകേണ്ടി വരും.

vachakam
vachakam
vachakam

അതേസമയം പീക്ക് ഹവറുകൾക്ക് പുറത്തുള്ള സമയങ്ങളിൽ ഫ്ലാറ്റ്ഫാൾ 5 ദിർഹം തന്നെയായിരിക്കും ഈടാക്കുക. എന്നാൽ പീക്ക് ഹവറിൽ ഇത് 4 ദിർഹമായി കുറയും. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി യാത്രക്കാർ 5.5 ദിർഹമാണ് ഫ്ലാറ്റ്ഫാൾ നൽകേണ്ടത്. ഇതിനോടൊപ്പം 4.5 ദിർഹം സർചാർജും നൽകണം.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam