ഖത്തർ : ലോകത്തിലെ ഏറ്റവും ജനപ്രിയ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ റോബ്‌ലോക്‌സിൽ, സുരക്ഷാ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, കുട്ടികൾക്ക് ഇനി മുതിർന്ന അപരിചിതരുമായി ചാറ്റ് ചെയ്യാൻ കഴിയില്ല.
ചാറ്റ് ഫീച്ചറുകൾ ഉപയോഗിക്കുന്ന അക്കൗണ്ടുകൾക്ക് നിർബന്ധിത പ്രായ പരിശോധനകൾ ഡിസംബർ മുതൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ ആരംഭിക്കും. തുടർന്ന് ജനുവരി മുതൽ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും നടപ്പിലാക്കും.
അനുചിതമായ ഉള്ളടക്കം ആക്‌സസ് ചെയ്യാനും മുതിർന്നവരുമായി ആശയവിനിമയം നടത്താനും കുട്ടികളെ അനുവദിച്ചതിന് റോബ്‌ലോക്‌സ് വിമർശനം നേരിടുന്നുണ്ട്. കൂടാതെ നിരവധി യുഎസ് സംസ്ഥാനങ്ങളിൽ കുട്ടികളുടെ സുരക്ഷാ ആശങ്കകൾ ഉന്നയിച്ച് കേസെടുക്കുകയും ചെയ്യുന്നു.
ചൈന, തുർക്കി, ഒമാൻ,ഖത്തർ തുടങ്ങിയ രാജ്യങ്ങൾ നേരത്തെ തന്നെ ഈ പ്ലാറ്റ്‌ഫോമിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
