2009 ഡിസംബറിൽ പ്രിൻസ് വില്യം അദ്ദേഹത്തിന്റെ 20-കളുടെ അവസാനത്തിൽ വീടില്ലാത്തവരുടെ ജീവിതം മനസിലാക്കാൻ ലണ്ടൻ തെരുവിൽ ഒരു രാത്രി ഉറങ്ങാൻ തീരുമാനിച്ചു. –4°C വരെ തണുപ്പുണ്ടായിരുന്ന ആ രാത്രിയിൽ, സെന്റർപോയിന്റ് സിഇഒ സെയി ഒബാക്കിനൊപ്പം, മാലിന്യക്കുഴിയ്ക്ക് അടുത്തുള്ള ഒരു ഇടവഴിയിൽ സ്ലീപ്പിംഗ് ബാഗിൽ പൊതിഞ്ഞ് അദ്ദേഹം ഉറങ്ങി.
എന്നാൽ തണുപ്പ് മാത്രമായിരുന്നില്ല, റോഡ് ക്ലീനർ വാഹനം ഇടിക്കാൻ വന്നതുൾപ്പെടെ വലിയ അപകടങ്ങൾ ആയിരുന്നു അദ്ദേഹം ആ രാത്രിയിൽ നേരിടേണ്ടി വന്നത്. എന്നാൽ അനേകം പേരുടെ ഹൃദയം കീഴടക്കിയ അദ്ദേഹത്തിന്റെ ആ തീരുമാനത്തെ കുറിച്ച് തുറന്ന് പറയുകയാണ് പ്രിൻസ് വില്യം
“പ്രതിദിനം ഇത്രയും ആളുകൾ തെരുവിൽ ഉറങ്ങുന്നത് എങ്ങനെയാണെന്ന് എനിക്ക് ചിന്തിക്കാനാകുന്നില്ല. ഇതിലൂടെ, ഏറ്റവും ദുര്‍ബലരായവരെ സഹായിക്കാൻ എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് തന്റെ പ്രവർത്തിയെ കുറിച്ച് പ്രിൻസ് അന്ന് പറഞ്ഞത്.
അതേസമയം വില്യത്തിന്റെ വീടില്ലാത്തവരോടുള്ള കരുണ, തന്റെ അമ്മ പ്രിൻസസ് ഡയാനയിൽ നിന്നാണ് വന്നത്. കുട്ടിക്കാലത്ത് അമ്മ അദ്ദേഹത്തെയും ഹാരിയെയും ദി പാസ്സേജ് എന്ന ഷെൽട്ടറിൽ കൊണ്ടുപോയിരുന്നു. 2005-ൽ അദ്ദേഹം സെന്റര് പോയിന്റിന്റെ രക്ഷാധികാരിയായി.
എന്നാൽ ഈ ഒരൊറ്റ രാത്രിയിലെ തെരുവിലെ ഉറക്കം അദ്ദേഹത്തിന് വെറും പ്രചാരണമല്ലായിരുന്നു. വീടില്ലാത്തവർക്കായി അദ്ദേഹം ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തു. 2023-ൽ Homewards എന്ന അഞ്ചുവർഷ പദ്ധതി ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ലക്ഷ്യം യുകെയിൽ വീടില്ലായ്മയെ ഇല്ലാതാക്കുക എന്നതായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്