ചിക്കാഗോയിലെ ബേസ്ബോൾ ടീമുകൾക്കിടയിലെ പഴയ എതിരാളിത്തം, ഈ തവണ വത്തിക്കാനിലേക്കും എത്തിയിരിക്കുകയാണ്. പോപ്പ് ലിയോ പതിനാലാമൻ ചിക്കാഗോ സ്വദേശിയും വൈറ്റ് സോക്സ് ടീമിന്റെ വലിയ ആരാധകനുമാണ് എന്നത് പരസ്യമായ കാര്യമാണ്.
കഴിഞ്ഞ ആഴ്ച ചിക്കാഗോ കബ്സ് ടീം മിൽവോക്കി ബ്രൂവേഴ്സിനോട് പരാജയപ്പെട്ട് പ്ലേ ഓഫ് മത്സരത്തിൽ നിന്ന് പുറത്തായപ്പോൾ, പോപ്പ് അതിനെ കുറിച്ച് രസകരമായി പ്രതികരിച്ച വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബുധനാഴ്ച വത്തിക്കാനിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കൈവീശിക്കൊണ്ടിരിക്കുകയായിരുന്നു പോപ്പ്. അപ്പോഴാണ് സംഭവം നടക്കുന്നത്.
ജനക്കൂട്ടത്തിൽ നിന്നും ഗോ കബ്‌സ് എന്ന് ആരോ വിളിച്ചു പറഞ്ഞു. പോപ്പ് ഉടൻ ചിരിച്ച് മറുപടി നൽകി —“Han perdido!” (സ്പാനിഷിൽ “അവർ തോറ്റു”). അത് കൂടാതെ പോപ്പ് ഇംഗ്ലീഷിലും പറഞ്ഞു, “They lost", അവർ തോറ്റു.
അതേസമയം കബ്സിന് ഈ സീസണിൽ 92 വിജയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, വൈറ്റ് സോക്സ് ടീം വെറും 60 വിജയങ്ങളുമായി അവസാന സ്ഥാനത്ത് ആയിരുന്നു. അതൊന്നും പരിഗണിക്കാതെ പോപ്പ് തന്റെ വൈറ്റ് സോക്സ് ടീമിൽ അഭിമാനം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്