ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഫ്രാന്‍സിലെത്തി; ലോകം ഉറ്റുനോക്കുന്ന മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന് 

JUNE 16, 2026, 5:12 AM

എവിയന്‍: സ്ലൊവാക്യയിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഫ്രാന്‍സിലെ എവിയനിലെത്തി. ജൂണ്‍ 16, 17 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഗ്ലോബല്‍ സൗത്തി'ന്റെ ശക്തമായ ശബ്ദമായി ഇന്ത്യ മാറുമെന്ന് യാത്ര പുറപ്പെടും മുന്‍പ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ആഗോള രാഷ്ട്രീയ ഭൂപടത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ച് വരുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ് ജി7 വേദികളിലേക്കുള്ള ഈ തുടര്‍ച്ചയായ ക്ഷണം. ഇത് എട്ടാം തവണയാണ് ഇന്ത്യയെ ജി7 ഉച്ചകോടിയിലേക്ക് അതിഥിയായി ക്ഷണിക്കുന്നത്. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ പരിഷ്‌കരണവും ഇന്ത്യയുടെ സ്ഥിരാംഗത്വവും ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ രാജ്യം നിലപാട് ആവര്‍ത്തിക്കും.

ഉച്ചകോടിയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളിലേക്കാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ അടുത്തകാലത്തുണ്ടായ നയതന്ത്ര സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിന് അന്തിമ രൂപം നല്‍കുന്ന കാര്യത്തിലും ഇരു നേതാക്കളും തമ്മില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam