ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യയില്‍ നിന്ന് കനത്ത തിരിച്ചടിയേറ്റ പാകിസ്ഥാന്‍ മിസൈല്‍ ശേഷി മെച്ചപ്പെടുത്തുന്നതിന് പുതിയ സൈനിക വിഭാഗം രൂപീകരിക്കും. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോക്കറ്റ് ഫോഴ്സിന്റെ (പിഎല്‍എആര്‍എഫ്) മാതൃകയില്‍ മിസൈലുകള്‍ക്കും റോക്കറ്റുകള്‍ക്കുമായി ഒരു പ്രത്യേക കമാന്‍ഡാണ് രൂപീകരിക്കുക. ഇന്ത്യയെ ലക്ഷ്യമിട്ടു തന്നെയാണ് നീക്കം.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം മെയ് മാസമുണ്ടായ നാല് ദിവസത്തെ യുദ്ധത്തില്‍ വ്യോമയുദ്ധത്തില്‍ പാകിസ്ഥാന്‍ അമ്പേ പരാജയപ്പെട്ടിരുന്നു. ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവ ഇരുപക്ഷവും ഉപയോഗിച്ചു. ചൈനീസ് നിര്‍മ്മിത പിഎല്‍15 അടക്കം പാകിസ്ഥാന്‍ ഉപയോഗിച്ചപ്പോള്‍ ബ്രഹ്‌മോസ്, ആകാശ് സിസ്റ്റംസ്, റഷ്യന്‍ ട400 എന്നിവ വിന്യസിച്ചാണ് ഇന്ത്യ കനത്ത തിരിച്ചടി കൊടുത്തത്. പാകിസ്ഥാന്റെ ചൈനീസ് നിര്‍മിത മിസൈലുകളെല്ലാം ഇന്ത്യന്‍ പ്രതിരോധ സംവിധാനം തകര്‍ത്തു. ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ പാകിസ്ഥാന്റെ ഒന്‍പത് എയര്‍ ബേസുകള്‍ തകര്‍ന്നു.
ഇസ്ലാമാബാദില്‍ നടന്ന ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ആര്‍മി റോക്കറ്റ് ഫോഴ്സിന്റെ രൂപീകരണം പ്രഖ്യാപിച്ചത്. ആധുനിക സാങ്കേതികവിദ്യ ഇതിനായി സജ്ജീകരിക്കുമെന്ന് ഷെരീഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്