ഇസ്ലാമബാദ് : മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങൾ കണക്കിലെടുത്ത് പാകിസ്ഥാനിൽ ഹൈ ഒക്ടേൻ ഇന്ധനത്തിന് വൻ വില വർധന ഏർപ്പെടുത്തി.
ലിറ്ററിന് 100 രൂപയായിരുന്ന നികുതി 300 രൂപയായാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ആഡംബര വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹൈ ഒക്ടേൻ ഇന്ധനത്തിന് ലിറ്ററിന് 200 രൂപയുടെ വർധനവാണ് ഇതോടെ ഉണ്ടായത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സർക്കാരിന് പ്രതിമാസം 900 കോടി രൂപയുടെ ലാഭമുണ്ടാക്കാനും ഈ നീക്കം സഹായിക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.
രാജ്യത്തെ സമ്പന്ന വിഭാഗത്തിന് മേൽ മാത്രം ഭാരം ചുമത്തിക്കൊണ്ട് സാധാരണക്കാർക്ക് ആശ്വാസം നൽകാനാണ് ഈ നടപടിയെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഇന്ധനവില വർധന പൊതുഗതാഗത നിരക്കുകളെയോ വിമാന യാത്രയെയോ ബാധിക്കില്ലെന്നും സർക്കാർ ഉറപ്പുനൽകുന്നു. മാർച്ചിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
