കോഴിക്കോട്: മലബാറിനെതിരെയുള്ള അവഗണനക്ക് എതിരെ പ്രതിഷേധം നടത്തുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ.
1984 ൽ കാസർഗോഡ് ഉണ്ടായ ശേഷം 40 വർഷം കഴിഞ്ഞിട്ടും ഒരു ജില്ലാ രൂപീകരണം നടന്നിട്ടില്ലെന്നും ജനസംഖ്യ ആനുപാതികമായി ജില്ലാ വിഭജനം കേരളത്തിൽ നടക്കുന്നില്ലെന്നും പി വി അൻവർ കുറ്റപ്പെടുത്തി.
ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെക്കാൾ കൂടുതൽ ജനം കേരളത്തിൽ ഉണ്ട്. ഇന്ത്യയിലെ 8 സംസ്ഥാനങ്ങളെക്കാൾ ജനം മലപ്പുറം ജില്ലയിൽ മാത്രം ഉണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എല്ലാം സമാന പ്രശ്നങ്ങൾ ഉണ്ട്. ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലബാറിനെ. മലപ്പുറം ,പാലക്കാട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
1981 ൽ 14 ജില്ല ഉണ്ടായിരുന്ന തമിഴ്നാട് ഇപ്പോൾ 39 ജില്ല ആയി. തമിഴ്നാട് 19 ൽ നിന്ന് 39 ആയി. ഹരിയാന 12 ഉണ്ടായിരുന്നത് 22 ആയി. ജില്ലാ വിഭജനം നടക്കാത്തത് കേരളത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും അൻവർ ആരോപിച്ചു. മലപ്പുറം ജില്ലയിൽ ജനസംഖ്യ 51 ലക്ഷം പിന്നിട്ടു.
ഇവിടെയുള്ളത് ഒരു കലക്ടറാണ്. 8 ലക്ഷം ഉള്ള വയനാട് ഒരു കളകടർ. ആരോഗ്യ രംഗത്ത് അടക്കം വലിയ പ്രതിസന്ധിയിലാണ്. കോഴിക്കോട് 38 ലക്ഷത്തോളം ജനം ഉണ്ട്. അവിടെയും വലിയ പ്രതിസന്ധി. വിദ്യാഭ്യാസ രംഗത്തെയും ഇത് വലിയ തോതിൽ ബാധിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്