ജപ്പാനിൽ സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം; 7 പേർക്കായി തിരച്ചിൽ

APRIL 21, 2024, 9:18 AM

ടോക്കിയോ∙ ജപ്പാനിൽ രണ്ട്സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴു പേരെ കാണാതായതായി ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ (എസ്‌ഡിഎഫ്) വക്താവ് അറിയിച്ചു. 

ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകളും തകർന്നതായാണ് നിഗമനമെന്ന് പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു.

"അപകടത്തിൻ്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ഹെലികോപ്റ്ററിലുണ്ടായിരുന്നവരെ കണ്ടെത്തി ജീവൻ രക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. 

vachakam
vachakam
vachakam

ഹെലികോപ്റ്ററുകൾ രാത്രിയിൽ അന്തർവാഹിനികളെ നേരിടാനുള്ള പരിശീലനം നടത്തുന്നുണ്ട്. ഇതിനിടെയാണ് അപകടം. ഫ്ലൈറ്റ് റെക്കോർഡറുകൾ വീണ്ടെടുത്തു. ഹെലികോപ്റ്ററുകൾ കൂട്ടിയിടിക്കാനുള്ള സാധ്യത ഉൾപ്പെടെ പരിശോധിക്കുകയാണ്.’’– പ്രതിരോധ മന്ത്രി പറഞ്ഞു.

രാത്രി 10.38ന് തോരിഷിമ ദ്വീപിൽ നിന്ന് ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. ഒരു മിനിറ്റിനുശേഷം ഈ ഹെലികോപ്റ്ററിൽ നിന്ന് ഒരു സിഗ്നൽ ലഭിച്ചു. ഏകദേശം 25 മിനിറ്റിനുശേഷം, രാത്രി 11.04 ന്, രണ്ടാമത്തെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയവും അതേ പ്രദേശത്ത് നഷ്ടപ്പെട്ടു.

സമീപ പ്രദേശങ്ങളിൽ വിമാനങ്ങളോ കപ്പലുകളോ ഇല്ലാത്തതിനാൽ സംഭവത്തിൽ മറ്റൊരു രാജ്യത്തിൻ്റെ ഇടപെടലുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam