പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ ! പുടിനുമായുള്ള ചർച്ചക്ക് പിന്നാലെ കിമ്മിന്റെ ഡിഎൻഎ മായ്ച്ച് സഹായികൾ 

SEPTEMBER 3, 2025, 9:22 AM

ബീജിങ്: ചൈനയിൽ വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ കിം ജോങ് ഉൻ തൊട്ട ഓരോ വസ്തുവും ഉരച്ച് അണുവിമുക്തമാക്കി ഉത്തരകൊറിയൻ ഉദ്യോഗസ്ഥർ. നയതന്ത്ര പ്രോട്ടോക്കോൾ എന്നതിലുപരി ഒരു ക്രൈം ഡ്രാമ പോലെ തോന്നിക്കുന്ന സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ വൈറലായി. കിം ഇരുന്ന കസേരയും സൈഡ് ടേബിളും വരെ വൃത്തിയാക്കുന്നത് ഇതിലുണ്ട്.

ബീജിംഗിൽ നടന്ന സൈനിക പരേഡിന് ശേഷമാണ് ഉത്തരകൊറിയൻ, റഷ്യൻ നേതാക്കൾ ചർച്ചകൾ നടത്തിയത്. ഇതിന് തൊട്ടുപിന്നാലെയാണ് അസാധാരണമായ ഈ കാഴ്ച അരങ്ങേറിയത്.

ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ, യോഗം അവസാനിച്ചയുടൻ കിമ്മിന്റെ രണ്ട് സഹായികൾ വേഗത്തിൽ വൃത്തിയാക്കൽ പ്രവർത്തനത്തിലേക്ക് നീങ്ങുന്നത് കാണാം. ഒരു ജീവനക്കാരൻ കിം ഇരുന്ന കസേരയുടെ പിൻഭാഗവും  മറ്റൊരാൾ ഫോറൻസിക് അന്വേഷകന്റെ കൃത്യതയോടെ കുടിച്ച  ഗ്ലാസ് ഒരു ട്രേയിൽ കൊണ്ടുപോയി. 

vachakam
vachakam
vachakam

ഈ പ്രവർത്തിക്ക് പിന്നിലെ  കൃത്യമായ കാരണം വ്യക്തമല്ല. റഷ്യയുടെ ശക്തമായ സുരക്ഷാ സേവനങ്ങൾക്കെതിരായ മുൻകരുതലായിരിക്കാം ഇതെന്ന് ചിലർ  അഭിപ്രായപ്പെടുന്നു.  എന്നാൽ തന്റെ ഡിഎൻഎ തെളിവുകൾ ശക്തമായി സംരക്ഷിക്കുന്ന ഒരേയൊരു രാഷ്ട്രത്തലവൻ കിം മാത്രമല്ല. ഡിഎൻഎ മോഷണം തടയാൻ പുടിൻ തന്നെ അസാധാരണ ശ്രമങ്ങൾ നടത്താറുണ്ടെന്ന് പറയപ്പെടുന്നു.

വിദേശ യാത്രകൾ നടത്തുമ്പോഴെല്ലാം അദ്ദേഹത്തിന്റെ അംഗരക്ഷകർ മൂത്രവും മലവും സീൽ ചെയ്ത ബാഗുകളിൽ ശേഖരിക്കുകയും പിന്നീട് പ്രത്യേക സ്യൂട്ട്കേസുകളിൽ മോസ്കോയിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് ശത്രുക്കൾ രഹസ്യാന്വേഷണം നടത്തുന്നത് തടയുന്നതിനാണ് 2017 മുതൽ ഈ രീതി നടപ്പാക്കുന്നതെന്ന് കരുതപ്പെടുന്നു. അലാസ്കയിൽ ഡൊണാൾഡ് ട്രംപുമായുള്ള പുടിന്റെ ഉന്നതതല കൂടിക്കാഴ്ചയിലും സമാനമായ ഒരു നടപടി സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam