ഇസ്ലാമാബാദ്: പുതുവത്സര ആഘോഷങ്ങൾക്ക് പാകിസ്താൻ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. രാജ്യത്ത് ഒരു തരത്തിലുള്ള ആഘോഷങ്ങളും പാടില്ലെന്ന് കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കക്കർ കർശന നിർദേശം നൽകി.പലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ആഘോഷങ്ങൾ നിരോധിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
"പലസ്തീനിലെ വളരെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത്, നമ്മുടെ പലസ്തീൻ സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി, പുതുവർഷത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് കർശനമായ വിലക്ക് ഉണ്ടാകും," അൻവാറുൽ ഹഖ് പറഞ്ഞു.
മറ്റു രാജ്യങ്ങളിൽ പുതുവത്സരാഘോഷങ്ങൾ ഗംഭീരമായി നടക്കുന്നുണ്ടെങ്കിലും പാക്കിസ്ഥാനിൽ വർഷങ്ങളായി ഇതല്ല സ്ഥിതി. രാജ്യത്ത് കാര്യമായ സ്വാധീനമുള്ള റാഡിക്കൽ ഇസ്ലാമിക് ഗ്രൂപ്പുകൾ ആഘോഷങ്ങളെ എതിർക്കുന്നു. അതിനാലാണ് പുതുവത്സരാഘോഷങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്