സുശീല കർക്കി നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയാകണമെന്ന് ആവശ്യമുന്നയിച്ച് ജെൻ സി പ്രക്ഷോഭകർ. 5,000ത്തിലധികം യുവാക്കൾ പങ്കെടുത്ത വെർച്വൽ മീറ്റിങ്ങിലാണ് ആവശ്യമുയർന്നത്.
ഇടക്കാല സർക്കാറിന്‍റെ തലപ്പത്തേക്ക് വരാൻ സാധ്യതയുള്ളവരെക്കുറിച്ചായിരുന്നു ചർച്ച. കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷായെ ആദ്യം പരിഗണിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് മീറ്റിങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.
റാപ്പർ കൂടിയായ ബാലേന്ദ്ര ഷാ സംഗീതത്തിലൂടെ അഴിമതി, അസമത്വം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച വ്യക്തിയാണ്. 2022ൽ കാഠ്മണ്ഡു മേയർ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും പ്രമുഖ പാർട്ടികളുടെ സ്ഥാനാർഥികളെ പരാജയപ്പെടുത്തി 61,000ത്തിലേറെ വോട്ടുകൾക്ക് വിജയിച്ച് താരമാവുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യം കൂടിയായ ബാലേന്ദ്ര പൗര-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് പതിവായി ആശയവിനിമയം നടത്താറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
