മ്യാന്മറിൽ ബുദ്ധിസ്റ്റുകളുടെ ഉത്സവത്തിനിടെ സൈന്യത്തിന്റെ ക്രൂരത. പറന്നെത്തിയ പരാഗ്ലൈഡർ ആൾക്കൂട്ടത്തിലേക്ക് വർഷിച്ച ബോംബ് പൊട്ടി കുട്ടികളടക്കം 40 പേർ കൊല്ലപ്പെട്ടു.എൺപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം മധ്യ മ്യാൻമറിലെ ചൗങ് യു ടൗൺഷിപ്പിൽ തഡിംഗ്യട്ട് പൗർണ്ണമി ഉത്സവത്തിനായി തടിച്ചു കൂടിയ ആളുകൾക്കിടയിലേക്കാണ് ബോംബിട്ടത്.ഉത്സവത്തിനൊപ്പം സൈനിക ഭരണത്തിനെതിരായി പ്രതിഷേധവും സംഘടിപ്പിച്ചതാണ് സൈന്യത്തെ പ്രകോപിപ്പിച്ചത്.
സ്‌ഫോടനത്തിൽ ശരീരങ്ങൾ ചിതറിത്തെറിച്ചതായി ദൃക്‌സാക്ഷികൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്