പാരിസ്: പാരിസിലെ ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ കൂടി കുറ്റം ചുമത്തി. ഒക്ടോബര്‍ 29 ന് കസ്റ്റഡിയിലെടുത്ത അഞ്ച് പേരില്‍ ഒരു പുരുഷനും സ്ത്രീക്കുമെതിരെയാണ് കുറ്റം ചുമത്തിയത്. ഇവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റ് മൂന്ന് പേരെ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. നേരത്തെ കസ്റ്റഡിയിലെടുത്ത രണ്ട് പേര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഇതോടെ കേസില്‍ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇപ്പോള്‍ പിടിയിലായ 37 കാരനും 38 കാരിയും ജഡ്ജിക്ക് മുന്നില്‍ കുറ്റം നിഷേധിച്ചു. എന്നാല്‍ ആദ്യം പിടിയിലായ രണ്ട് പേര്‍ കുറ്റം ഭാഗികമായി സമ്മതിച്ചിട്ടുണ്ടെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കുന്ന വിവരം. അതേസമയം മോഷണം പോയ രത്‌നങ്ങളെ കുറിച്ച് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല.
ഒക്ടോബര്‍ 19ന് രാവിലെയായിരുന്നു ലൂവ്ര് മ്യൂസിയത്തില്‍ ലോകത്തെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. രാവിലെ 9 മണിക്ക് മ്യൂസിയം തുറന്ന് അരമണിക്കൂറിനുള്ളിലായിരുന്നു മോഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
