ലണ്ടന്‍: ഹീത്രോ വിമാനത്താവളത്തിന് സമീപത്തെ ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനില്‍ ഉണ്ടായ വന്‍ തീപിടുത്തത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചു. വൈദ്യുതി തടസം നേരിട്ടതിനെ തുടര്‍ന്ന് വിമാനത്താവളം 24 മണിക്കൂറെങ്കിലും അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.
വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ഒരു സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന്, ഹീത്രോയില്‍ കാര്യമായ വൈദ്യുതി തടസം നേരിടുന്നു. യാത്രക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കാന്‍, മാര്‍ച്ച് 21 ന് രാത്രി 11:59 വരെ വിമാനത്താവളം അടച്ചിടും. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് അവരുടെ എയര്‍ലൈനുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശിക്കുന്നു. അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നുവെന്ന് ഹീത്രോ വിമാനത്താവളം അറിയിച്ചു.
യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്ന് എപ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഒരു വക്താവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്