ലണ്ടൻ : നരവംശശാസ്ത്രജ്ഞ, പ്രകൃതി സംരക്ഷക,പ്രൈമറ്റോളജിസ്റ്റ് എന്നീ നിലകളിൽ ലോകമെമ്പാടും പ്രശസ്തയായ ഡോ.ജെയ്ൻ ഗുഡാൾ അന്തരിച്ചു. 91-ാം വയസിലാണ് അന്ത്യം.
അവരുടെ സ്ഥാപനമായ 'ജെയ്ൻ ഗുഡാൾ ഇൻസ്റ്റിറ്റ്യൂട്ട്' ആണ് മരണ വിവരം പുറത്ത് വിട്ടത്. യു.എസ് പര്യടനത്തിനിടെ കാലിഫോർണിയയിൽ വെച്ചായിരുന്നു ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞയുടെ അന്ത്യം.
ചിമ്പാൻസികളെക്കുറിച്ചുള്ള വിപ്ലവകരമായ ഗവേഷണങ്ങളിലൂടെയാണ് ഗുഡാൾ ലോകമെമ്പാടും അറിയപ്പെടുന്നത്. 2002-ൽ ഐക്യരാഷ്ട്രസഭയുടെ 'മെസഞ്ചർ ഓഫ് പീസ്'ആയി തിരഞ്ഞെടുക്കപ്പെട്ടു.
1960-കളിൽ തന്റെ 26-ാം വയസിൽ ടാൻസാനിയയിലെ ഗോംബെ സ്ട്രീം നാഷണൽ പാർക്കിൽ വെച്ച് ചിമ്പാൻസികളുടെ സാമൂഹിക പെരുമാറ്റത്തെക്കുറിച്ച് അവർ നടത്തിയ പഠനങ്ങളാണ് മൃഗങ്ങളെ കുറിച്ചുള്ള പഠനത്തിൽ വലിയ മാറ്റം വരുത്തിയത്.
ഡോ. ജെയിൻ ഗുഡാൽ രണ്ടുതവണ വിവാഹിതയായി. ഡച്ച് പ്രഭുവും വന്യജീവി ഫോട്ടോഗ്രാഫറുമായ ബാരൺ ഹ്യൂഗോ വാൻ ലോയിക് ആയിരുന്നു ആദ്യ ഭർത്താവ്. ഇരുവർക്കും ഹ്യൂഗോ എറിക് ലൂയിസ് എന്നൊരു മകൻ ജനിച്ചു. പത്ത് വർഷത്തെ ദാമ്പത്യത്തിന് ശേഷം 1974 ൽ അവർ വിവാഹമോചനം നേടി.
ഒരു വർഷത്തിനുശേഷം ഗുഡാൽ ഡെറക് ബ്രൈസണെ വിവാഹം കഴിച്ചു. ടാൻസാനിയയുടെ പാർലമെന്റ് അംഗവും അവരുടെ ദേശീയ ഉദ്യാനങ്ങളുടെ ഡയറക്ടറുമായിരുന്നു. 1980 ൽ അദ്ദേഹം കാൻസർ ബാധിച്ച് മരിച്ചു. അതിനുശേഷം ഒരിക്കലും വിവാഹം കഴിക്കാതിരിക്കുന്നതിനെക്കുറിച്ച് പീപ്പിളിനോട് ഗുഡാൾ തുറന്ന് സംസാരിച്ചിരുന്നു.
“ ഞാൻ ശരിയായ വ്യക്തിയെ കണ്ടുമുട്ടിയില്ല, 46 വയസ്സുള്ളപ്പോൾ ഭർത്താവിനെ നഷ്ടപ്പെട്ടു. “എനിക്ക് ധാരാളം പുരുഷ സുഹൃത്തുക്കളുണ്ടായിരുന്നു, എനിക്ക് ധാരാളം സ്ത്രീ സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്റെ ജീവിതം പൂർണ്ണമായിരുന്നു. എനിക്ക് ഒരു ഭർത്താവിന്റെ ആവശ്യമില്ലായിരുന്നു,” ഗുഡാൾ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്