റോം : തെക്കൻ ഇറ്റലിയെ സിസിലി ദ്വീപുമായി ബന്ധിപ്പിച്ചു മെസീന കടലിടുക്കിനു കുറുകെ പാലം പണിയാനുള്ള പദ്ധതിക്ക് അന്തിമ അനുമതി നൽകി ഇറ്റാലിയൻ സർക്കാർ.
3.7 കിലോമീറ്റർ (2.3 മൈൽ) ദൈർഘ്യമുള്ള ഈ പാലം, മാറിമാറിവന്ന പല സർക്കാരുകളും അനേകം ദശകങ്ങൾക്കു മുൻപുതന്നെ ആസൂത്രണം ചെയ്തിരുന്നതാണ്.
പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ വലതുപക്ഷ സർക്കാർ ഇത് ഒരു മുൻഗണനയായി കണക്കാക്കുകയും അടുത്ത 10 വർഷത്തിനുള്ളിൽ 13.5 ബില്യൺ യൂറോ ($15.63 ബില്യൺ) നിർമ്മാണത്തിനായി നീക്കിവയ്ക്കുകയും ചെയ്തു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് സിസിലിയിലേക്ക് വളരെ വേഗം എത്താൻ കഴിയുന്ന പാലം ലോകത്തിലെ ഏറ്റവും മനോഹരവും പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ സിംഗിൾ സ്പാൻ ബ്രിഡ്ജ് ആയിരിക്കും. പാലത്തിന്റെ പണികൾ 2032 ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇറ്റലിയിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയായ വെബിൽഡിനാണ് ചുമതല.
അതേസമയം ഭൂകമ്പ മേഖലയിൽ ഇത്തരമൊരു പാലം നിർമ്മിക്കുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നവരിൽ നിന്ന് പദ്ധതിക്ക് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. ചെലവ് വർദ്ധനവ്, പരിസ്ഥിതി നാശ സാധ്യത, നിർമ്മാണ കരാറുകളിൽ മാഫിയയുടെ കടന്നുകയറ്റം എന്നിവയും പലരും ഭയപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്