ഗാസ: ഇസ്രയേല്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനിടെ രണ്ട് ബന്ദിക്കളുടെ കൂടി മൃതദേഹങ്ങള്‍ കൈമാറി ഹമാസ്. റെഡ്ക്രോസ് മുഖാന്തിരമാണ് ഹമാസ് രണ്ട് ഇസ്രയേല്‍ ബന്ദികളുടെ മൃതദേഹം കൈമാറിയത്. ഇവ തിരിച്ചറിയലിനായി ഇസ്രയേല്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍ ഗാസയില്‍ വീണ്ടും ആക്രമണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ഗാസയില്‍ വീടുകള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഷുജെയ്യ, തൂഫാഹ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ കരാറിലെ പ്രതീക്ഷകളെല്ലാം നഷ്ടമായെന്ന് പാലസ്തീനികള്‍ പറയുന്നു. ഗാസയില്‍ ബുധനാഴ്ച മാത്രം നൂറോളം പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ മിക്കവരും സ്ത്രീകളും കുട്ടികളുമാണ്.
എന്നാല്‍ വെടിനിര്‍ത്തല്‍ ഇപ്പോഴും ശക്തമായി തുടരുകയാണെന്നാണ് കരാറിന് ചുക്കാന്‍ പിടിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ മധ്യസ്ഥത വഹിച്ച ഖത്തര്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2023 ഒക്ടോബറില്‍ ആരംഭിച്ച ഗാസയിലെ ഇസ്രയേല്‍ അധിനിവേശ ആക്രമണം രണ്ട് വര്‍ഷത്തിന് ശേഷമാണ് മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിച്ചത്. ബന്ദി മോചനം, വെടിനിര്‍ത്തല്‍, പ്രാദേശിക സുരക്ഷ, മരിച്ച ബന്ദികളുടെ മൃതദേഹ കൈമാറ്റം തുടങ്ങിയ നിബന്ധനകളോടെയാണ് കരാര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
