ടെല്‍ അവീവ്: ഇസ്രയേല്‍ ഗാസയില്‍ നിന്നുള്ള പാലസ്തീന്‍ തടവുകാരെ പ്രാകൃതമായ രീതിയില്‍ തടവില്‍ പാര്‍പ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഭൂഗര്‍ഭ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കുന്ന തടവുകാര്‍ക്ക് പകല്‍ വെളിച്ചം പോലും നിഷേധിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇസ്രയേലിലെ പീഡനത്തിനെതിരായ പൊതുസമിതി (പബ്ലിക് കമ്മിറ്റി എഗെയ്ന്‍സ്റ്റ് ടോര്‍ച്ചര്‍ ഇന്‍ ഇസ്രയേല്‍- പിസിഎടിഐ)യുടേതാണ് കണ്ടെത്തല്‍.
പകല്‍ വെളിച്ചം, കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം, അഭിഭാഷകരുടെ സഹായം എന്നിവ തടവുകാര്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'റാക്കെഫെറ്റ് ജയില്‍' എന്നറിയപ്പെടുന്ന ഈ ഭൂഗര്‍ഭ കേന്ദ്രം സൈനിക അധികാരത്തിന് കീഴില്‍ ഗാസ തടവുകാരെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്താനാണ് ഉപയോഗിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
നഴ്‌സുമാരും വില്‍പ്പനക്കാരും ഉള്‍പ്പെടെ ഒട്ടേറെ തടവുകാരെ കുറ്റം ചുമത്തുകയോ വിചാരണ ചെയ്യുകയോ ചെയ്യാതെ മാസങ്ങളായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജനലുകളില്ലാത്ത, പരിമിതമായ വായുസഞ്ചാരമുള്ള, എപ്പോഴും ഇലക്ട്രിക് വെളിച്ചം മാത്രമുള്ള സെല്ലുകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്നും പുറംലോകത്തുനിന്നുള്ള വാര്‍ത്തകള്‍ ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അഭിഭാഷകര്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
