ടെൽ-അവീവ്: ഗാസ സമാധാനകരാറിന്‍റെ ഭാഗമായി 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി ഇസ്രയേല്‍. റെഡ്ക്രോസ് വഴിയാണ് മൃതദേഹങ്ങള്‍ കൈമാറിയത്. മൃതശരീരങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുകയും വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്ത മാസങ്ങൾ നീണ്ട പ്രവർത്തനത്തിന്റെ പൂർത്തീകരണമാണിതെന്ന് ഐസിആർസി പ്രസ്താവനയിൽ പറഞ്ഞു.
യുഎസ് സ്പോൺസർ ചെയ്ത ഗാസ വെടിനിർത്തൽ കരാർ പ്രകാരം, മരിച്ച ഓരോ ഇസ്രയേൽ പൗരനും പകരമായി 15 പലസ്തീനികളുടെ മൃതദേഹങ്ങൾ തിരികെ നൽകണമായിരുന്നു.
ഗാസയിൽ തടവിലാക്കപ്പെട്ട അവസാനത്തെ ബന്ദിയായ റാൻ ഗ്വിലിയുടെ ഭൗതികാവശിഷ്ടങ്ങൾ തിങ്കളാഴ്ചയാണ് ഇസ്രയേൽ സൈന്യം നാട്ടിലേക്ക് കൊണ്ടുവന്നത്. ഗാസ വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്ന 2025 ഒക്ടോബറിന് ശേഷം 99 പലസ്തീനി തടവുകാരുടെ മൃതശരീരങ്ങളാണ് ഇസ്രയേല്‍ കൈമാറിയത്. ഇതില്‍ ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാനാകാതെ കൂട്ടകുഴിമാടങ്ങളില്‍ മറവുചെയ്യേണ്ട നിലയുണ്ടായിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
