ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭക്ഷ്യവിഷബാധ. നെതന്യാഹു സുഖം പ്രാപിച്ചു വരികയാണെന്നും വീട്ടില്‍ വിശ്രമിച്ചുകൊണ്ടിരിക്കെ ജോലി തുടരുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് ഞായറാഴ്ച അറിയിച്ചു.
75 കാരനായ നെതന്യാഹുവിന്റെ ആരോഗ്യനില ശനിയാഴ്ച രാത്രിയാണ് മോശമായത്. പരിശോധനയില്‍ കുടല്‍ വീക്കം, നിര്‍ജ്ജലീകരണം എന്നിവ കണ്ടെത്തി.
'ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, പ്രധാനമന്ത്രി അടുത്ത മൂന്ന് ദിവസം വീട്ടില്‍ വിശ്രമിക്കുകയും അവിടെ നിന്ന് രാജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യും,' അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
2023 ല്‍ നെതന്യാഹുവിന് പേസ്മേക്കര്‍ ഘടിപ്പിച്ചിരുന്നു. മൂത്രനാളിയില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ പ്രോസ്റ്റേറ്റ് ശസ്ത്രക്രിയയും നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
