ജെറുസലേം: ഗാസ നഗരം പിടിച്ചെടുക്കാനുള്ള സൈനിക പദ്ധതിക്ക് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ബുധനാഴ്ച അംഗീകാരം നല്‍കി. ഏകദേശം 60,000 റിസര്‍വ് സൈനികരെ ഇതിനായി യുദ്ധമുന്നണിയിലെത്തിക്കാനും ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.
നഗരം ആക്രമിച്ച് പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ പ്രതിരോധ സേനയുടെ പദ്ധതിക്ക് 'ഗിഡിയോണ്‍സ് ചാരിയറ്റ്‌സ് II' എന്ന രഹസ്യപ്പേരാണ് നല്‍കിയിരിക്കുന്നത്. റിസര്‍വ് സൈനികരെ ഇതിനായി തിരികെ വിളിക്കുന്നത് ഉടന്‍ ആരംഭിക്കുമെന്ന് ഒരു മുതിര്‍ന്ന ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹമാസിന്റെ അവസാന കേന്ദ്രമാണ് ഗാസയെന്നും നഗരം പിടിച്ചെടുക്കാതെ ഭീകരസംഘടനയെ ഇല്ലായ്മ ചെയ്യാനും ബന്ദികളെ മോചിപ്പിക്കാനും സാധ്യമല്ലെന്നുമാണ് ഇസ്രയേല്‍ നിലപാട്.
ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഇസ്രായേലിന്റെ ഔദ്യോഗിക മറുപടിക്കായി അന്താരാഷ്ട്ര മധ്യസ്ഥര്‍ കാത്തിരിക്കുമ്പോഴാണ് ആക്രമണ പദ്ധതിയുമായി നെതന്യാഹു ഭരണകൂടം മുന്നോട്ടു പോകുന്നത്. ഹമാസ് അംഗീകരിച്ച നിര്‍ദ്ദേശത്തില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍, ബന്ദികളെ ഘട്ടം ഘട്ടമായി മോചിപ്പിക്കല്‍, പലസ്തീന്‍ തടവുകാരെ മോചിപ്പിക്കല്‍, ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനുള്ള നടപടികള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
