മരിച്ച തടവുകാരുടെ മൃതദേഹം തിരിച്ചുനൽകാൻ ഹമാസിന് സാധിക്കില്ലെന്ന് ഇസ്രയേൽ; വെടിനിർത്തൽ കരാർ സങ്കീർണമാക്കാൻ സാധ്യത

OCTOBER 8, 2025, 9:26 PM

ഹമാസിന് ഗാസയിലെ ഇപ്പോഴും ബാക്കിയുള്ള മരിച്ച തടവുകാരുടെ മൃതദേഹങ്ങൾ കണ്ടെത്താനും തിരിച്ചുനൽകാനും കഴിയില്ലെന്ന വിലയിരുത്തലുമായി ഇസ്രയേൽ. ഈ സാഹചര്യം യുദ്ധം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്ന കരാറിലെ ശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കാൻ സാധ്യതയുണ്ട് എന്നാണ് ഇസ്രയേൽ ഉറവിടങ്ങൾ വ്യക്തമാക്കുന്നത്.

ഇസ്രയേൽ സർക്കാരിന് അറിയാവുന്നതനുസരിച്ച്, ഹമാസിന് ചില തടവുകാരുടെ സ്ഥലം അറിയില്ലായിരിക്കാം അല്ലെങ്കിൽ അവരുടേതായ ശരീരാവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയാതിരിക്കാം. 28 മരിച്ച തടവുകാരിൽ 7 മുതൽ 9 പേരുടെ ശരീരാവശിഷ്ടങ്ങൾ ലഭ്യമല്ലെന്ന് ഒരു ഉറവിടം വ്യക്തമാക്കി. എന്നാൽ  മറ്റൊരു ഉറവിടം അത് 10 മുതൽ 15 വരെ ആകാമെന്ന സൂചന ആണ് നൽകുന്നത്.

അതേസമയം ഈ വിലയിരുത്തൽ ഇസ്രയേൽ രഹസ്യാന്വേഷണ റിപ്പോർട്ടുകളും, ഹമാസിന്റെയും ഇടനിലക്കാരുടെയും സന്ദേശങ്ങളും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ആണ് അടുത്ത വൃത്തങ്ങൾ  വ്യക്തമാക്കിയത്. എന്നാൽ ഈ രണ്ട് കണക്കുകൾ തമ്മിലുള്ള വ്യത്യാസത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.

vachakam
vachakam
vachakam

തടവുകാരിൽ 20 പേർ ജീവനോടെ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, എന്നാൽ അവരിൽ രണ്ടുപേരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വലിയ ആശങ്കകളുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം ഈജിപ്തിലെ ഷാർം അൽ ഷെയ്ഖിൽ നടന്ന ഏറ്റവും പുതിയ തടവുകാരുടെ മോചന-താത്കാലിക യുദ്ധവിരാമ ചർച്ചകളിൽ, ഇസ്രയേൽ എല്ലാ തടവുകാരെയും അതായത് ജീവനുള്ളവരെയും മരിച്ചവരെയും തിരിച്ചുനൽകണം എന്നതാണ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന നിബന്ധനയായി ഉന്നയിച്ചത്.

എന്നാൽ മൂന്നു ഇസ്രയേൽ ഉറവിടങ്ങൾ പറയുന്നതനുസരിച്ച്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ മന്ത്രിസഭയും ഹമാസിന് ചില മരിച്ച തടവുകാരുടെ സ്ഥലം അറിയില്ലെന്നും അതിനാൽ അവരുടെ മൃതദേഹങ്ങൾ നൽകാൻ കഴിയില്ലെന്നും മാസങ്ങളായി അറിയുന്നുണ്ട്.

vachakam
vachakam
vachakam

അമേരിക്കൻ ഭരണകൂടത്തിനും ഈ കാര്യം മുൻകൂട്ടി അറിയാമായിരുന്നു. ബൈഡൻ ഭരണത്തിലെ ചർച്ചകളിൽ പങ്കെടുത്തവർക്ക് ഹമാസിന് ഗാസയിലെ എല്ലാ സംഘങ്ങളെയും പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയുന്നില്ല, അതിനാൽ ചില തടവുകാർ മറ്റുസംഘങ്ങളുടെ പിടിയിലായിരിക്കാമെന്ന വിവരം ലഭിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ഈ അനിശ്ചിതത്വം ഇപ്പോഴുള്ള ഈജിപ്ത് ചർച്ചകളെ എങ്ങനെ ബാധിക്കും എന്നത് വ്യക്തമല്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam