യുഎസ് സൈനിക കേന്ദ്രങ്ങള്‍ നിരീക്ഷിക്കാന്‍ ഇറാന്‍ ഉപയോഗിച്ചത് ചൈനീസ് ഉപഗ്രഹം; റിപ്പോര്‍ട്ടിനെ പിന്തുണച്ച് ഇന്ത്യ

APRIL 20, 2026, 10:20 AM

ടെഹ്‌റാന്‍: യുഎസ്-ഇറാന്‍ സംഘര്‍ഷത്തില്‍ യുഎസിന്റെ സൈനിക കേന്ദ്രങ്ങളെ നിരീക്ഷിക്കാന്‍ ചൈനീസ് നിര്‍മ്മിത ഉപഗ്രഹമാണ് ഇറാന്‍ ഉപയോഗിച്ചതെന്ന റിപ്പോര്‍ട്ടിനെ പിന്തുണച്ച് ഇന്ത്യയും. ചൈനീസ് കമ്പനിയായ എര്‍ത്ത് ഐ വികസിപ്പിച്ച ടിഇഇ-01ബി എന്ന ഉപഗ്രഹം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ഉപയോഗിച്ചെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്തുണച്ചു കൊണ്ട് ഇപ്പോള്‍ ഇന്ത്യന്‍ ബഹിരാകാശ വിദഗ്ദരും രംഗത്തെത്തിയിരിക്കുകയാണ്.

തക്ഷശില ഇന്‍സ്റ്റിറ്റിയൂഷനിലെ സ്‌പേസ് പവര്‍ അനലിസ്റ്റ് ആയ അശ്വിന്‍ പ്രസാദ് റാവുവും ആദ്യത്യ രാമനാഥനും ചേര്‍ന്നാണ് ടിഇഇ-01 ബി ഉപഗ്രത്തിന്റെ പരിക്രമണ ഡാറ്റ വിശകലനം ചെയ്തുകൊണ്ടുള്ള കുറിപ്പ് എക്‌സില്‍ പങ്കുവെച്ചത്. ഒന്നിലധികം യുഎസ് ബേസുകള്‍ നിത്യവും ഈ സാറ്റലൈറ്റിന്റെ സര്‍വൈലന്‍സിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് സ്‌പേസ് ഫോഴ്‌സിന്റെ സ്‌പേസ്-ട്രാക്ക് ഡാറ്റാബേസില്‍ നിന്നുള്ള ഓര്‍ബിറ്റല്‍ വിവരങ്ങള്‍, എസ്ജിപി - ഓര്‍ബിറ്റ് പ്രൊപ്പഗേഷന്‍ മോഡല്‍, ഉപഗ്രഹങ്ങള്‍ കടന്നുപോകുമ്പോള്‍ പകല്‍ വെളിച്ചത്തിന്റെ സ്ഥിതി നിര്‍ണയിക്കുന്ന നാസയുടെ ഉപഗ്രഹ ഡാറ്റ തുടങ്ങി പൊതുവായി ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ വിശകലനം നടത്തിയത്.

ഗവേഷകരുടെ വിശകലനപ്രകാരം, ഈ കാലയളവില്‍ ടിഇഇ -01ബി എല്ലാ ദിവസവും ഓരോ സ്ഥലങ്ങളില്‍ കൂടി കുറഞ്ഞത് ഒരു പകല്‍ വെളിച്ചത്തിലെങ്കിലും കടന്നുപോയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. കൂടാതെ സൗദിയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസ്, കുവൈത്തിലെ ബ്യൂഹ്രിംഗ് ക്യാമ്പ്, അലി അല്‍ സലേം എയര്‍ ബേസ്, ജിബൂട്ടിയിലെ ക്യാമ്പ് ലെമോണിയര്‍, ഒമാനിലെ ദുകം വിമാനത്താവളം എന്നിവ ടിഇഇ -01ബിയുടെ നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഓരോ പ്രദേശത്തില്‍ കൂടി ഡസന്‍ കണക്കിന് തവണ ഇവ സഞ്ചരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam