ദുബായ്: നാഷനല്‍ ഡിഫന്‍സ് കൗണ്‍സില്‍ രൂപീകരിക്കാനൊരുങ്ങി ഇറാന്‍. ഇറാനിലെ ഉന്നത സുരക്ഷാ സമിതി കൗണ്‍സില്‍ രൂപീകരിക്കുന്നതിന് അംഗീകാരം നല്‍കി. ഇസ്രയേലുമായി ഇക്കഴിഞ്ഞ ജൂണില്‍ നടന്ന വ്യോമയുദ്ധത്തിന് ശേഷമാണ് പുതിയ നീക്കം.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഡിഫന്‍സ് കൗണ്‍സിലിന് അധ്യക്ഷത വഹിക്കും. മൂന്ന് സര്‍ക്കാര്‍ ശാഖകളുടെ തലവന്മാര്‍, മുതിര്‍ന്ന സായുധ സേനാ കമാന്‍ഡര്‍മാര്‍, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.
ഇറാഖുമായി 1980-കളില്‍ നടന്ന യുദ്ധത്തിനുശേഷം ഇറാന്‍ നേരിട്ട ഏറ്റവും വലിയ സൈനിക വെല്ലുവിളിയായിരുന്നു ഇസ്രയേലുമായി നടന്ന വ്യോമയുദ്ധം. ഇസ്രയേലില്‍ നിന്നുള്ള ഭീഷണികള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവ കുറച്ചുകാണരുതെന്നും ഇറാന്‍ സൈനിക മേധാവി അമീര്‍ ഹതാമി, മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പ്രതിരോധ പദ്ധതികള്‍ അവലോകനം ചെയ്യുക, ഇറാനിലെ സായുധ സേനയുടെ കഴിവുകള്‍ കേന്ദ്രീകൃതമായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളായിരിക്കും നാഷനല്‍ ഡിഫന്‍സ് കൗണ്‍സില്‍ ലക്ഷ്യം വയ്ക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
